“മാഷേ.. എന്റെ ഗേൾ ഫ്രണ്ടിന്റെ കാൽ പിടിച്ച് ക്ലാസിലെ ഒര് ചെക്കൻ തിരിമ്പീറ്റ് കരയ്ന്ന്ണ്ട്…”; ഒന്നാം ക്ലാസുകാരൻ്റെ പരാതി വൈറലാവുന്നു ( വീഡിയോ)

കാസർകോഡ് കാനത്തൂർ ഗവ.യു.പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥി ദേവൂട്ടൻ്റെനിഷ്ക്കളങ്കമായ പരാതി ചിരി പടർത്തുന്നു.ഒന്നാം ക്ലാസുകാരൻ ദേവൂട്ടൻ തന്റെ ​ഗേൾ ഫ്രണ്ടിനെ മറ്റൊരു കുട്ടി വേദനിപ്പിച്ചതിനെക്കുറിച്ച് അധ്യാപകനോട്‌ നിഷ്കളങ്കമായി പരാതി പറഞ്ഞതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.

തന്റെ ​ഗേൾ ഫ്രണ്ടിനെ മറ്റൊരു കുട്ടി കാലിൽപ്പിടിച്ച് തിരിച്ചുവെന്നാണ് ദേവൂട്ടൻ അധ്യാപകരോട് പരാതിയായി ഉന്നയിച്ചത്. ​ഗേൾ ഫ്രണ്ടിന് വേദനിച്ചെന്നും അത് തനിക്ക് വിഷമമുണ്ടാക്കിയെന്നും ദേവൂട്ടൻ പറയുന്നു. വേദനിപ്പിച്ച വിദ്യാത്ർഥിയെ എന്തുചെയ്യണമെന്ന് അധ്യാപകൻ ചോ​ദിക്കുമ്പോൾ ഒന്നും ചേയ്യെണ്ട, ഒന്ന് ചോദിച്ചാൽ മാത്രം മതിയെന്ന നിർദ്ദേശവും ദേവൂട്ടൻ മുന്നോട്ട് വെച്ചു.

മാഷേ.. എന്റെ ഗേൾ ഫ്രണ്ടിന്റെ കാൽ പിടിച്ച് ക്ലാസിലെ ഒര് ചെക്കൻ തിരിമ്പീറ്റ് കരയ്ന്ന്ണ്ട്…

മാഷ് ഓനോട് എന്ത്ന് തിരിമ്പിയേന്ന് ചോയ്ക്കണം.. ചോയ്ച്ചാ മതി ഒന്നും ചെയ്യണ്ട… എന്നായിരുന്നു ദേവൂട്ടൻ്റെ പരാതി. വീഡിയോ കാണാം

Also Read: എന്താണ് ‘ബിപോർജോയ്’ ചുഴലിക്കാറ്റ്; കേരളത്തെ അത് എങ്ങനെ ബാധിക്കും?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News