ഏറെ നാളത്തെ പ്രണയം; അമർദീപ് ഇനി സുദേവിന് സ്വന്തം

പ്രിയ താരം സുദേവ് നായർ വിവാഹിതനായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചാണ് അമർദീപ് കൗറിനെ താലിചാർത്തിയത്. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

സുദേവ് ഇൻസ്റ്റ​ഗ്രാമിൽ ഇടയ്ക്ക് അമര്‍ദീപ് കൗറിനൊപ്പമുള്ള ഫോട്ടോകളും വീഡിയോയുമെല്ലാം പങ്കുവെയ്ക്കാറുണ്ടായിരുന്നു.

ALSO READ: ‘ഭ്രമയുഗം’ ഇനി ‘സോണി’ക്ക് സ്വന്തം; വാങ്ങിയത് റെക്കോര്‍ഡ് തുകയ്ക്ക്

അതേസമയം സുദേവിന്റെ വിവാഹ വീഡിയോകളും ഫോട്ടോകളും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്. നവദമ്പതികൾക്ക് ആശംസകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്.

ഗുലാബ് ഗാംഗ് എന്ന ഹിന്ദി ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച സുദേവ് നായക വേഷങ്ങളും പ്രതിനായക വേഷങ്ങളും ഒരുപോലെ കൈകാര്യം ചെയ്യുന്ന അസാധ്യ നടൻ ആണ്. മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ആദ്യമായി അഭിനയിച്ച മലയാള ചിത്രത്തിന് തന്നെ ലഭിച്ച നടനാണ് സുദേവ്. മൈ ലൈഫ് പാര്‍ട്ണര്‍ എന്ന ചിത്രമായിരുന്നു അത്.
മലയാള സിനിമയിൽ തന്റേതായ സ്ഥാനം ശക്തമായ കഥാപാത്രങ്ങളിലൂടെ ഊട്ടിയുറപ്പിച്ച സുദേവിന്റെ ഭീഷ്മപർവ്വത്തിലെ രാജൻ മാധവൻ നായർ അടക്കമുള്ള കഥാപാത്രങ്ങൾ ഏറെ പ്രേക്ഷകപ്രശംസ നേടിയിരുന്നു.

ASLO READ: ‘അമ്മ എന്തു ചെയ്തു എന്നതിന് ഉത്തരമാണ് ഇന്ദ്രജിത്തും ഞാനും’; കണ്ണുനിറഞ്ഞ് വാക്കുകള്‍ ഇടറി പൃഥ്വിരാജ്; നിറകണ്ണുകള്‍ തുടച്ച് മല്ലിക

അനാര്‍ക്കലി, എസ്ര, കായംകുളം കൊച്ചുണ്ണി, അതിരന്‍, മാമാങ്കം തുടങ്ങി നിരവധി സിനിമകളിലും സുദേവ് മികച്ച കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News