കുട്ടികളാണ് ഭാവിയുടെ വെളിച്ചമെന്ന് ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ സ്ഥാപക സുധ മൂര്‍ത്തി. നമ്മുടെ മുടിയിഴകള്‍ നരച്ചുതുടങ്ങുമ്പോഴോ, നമ്മുടെ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം എടുക്കുമ്പോഴോ അല്ല നമുക്ക് പ്രായമായിത്തുടങ്ങുന്നതെന്നും, എല്ലായ്‌പ്പോഴും വായനയെ ചേര്‍ത്തുപിടിക്കുന്നുവെങ്കില്‍ നിങ്ങളുടെ യൗവനം നിങ്ങളെ വിട്ടുപോവുകയേയില്ലെന്നും സുധ മൂർത്തി പറഞ്ഞു.
ALSO READ: ‘നുണ പറയാത്ത ഒരേയൊരു നടി കങ്കണയാണ്’, അവളുടേത് വെറും വാക്കുകളല്ല, ഞാൻ അവളെ വണങ്ങുന്നു: സോമി അലി
‘രണ്ട് തരത്തിലാണ് നമുക്ക് പ്രായമാവുന്നത്. ഒന്നാമതായി കൂടുതല്‍ സമയവും കഴിഞ്ഞുപോയ കാലത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് പെട്ടെന്ന് പ്രായമാവും. ‘എന്റെയൊക്കെ കുട്ടിക്കാലത്ത്’ എന്നു പറഞ്ഞുതുടങ്ങുന്നതോടെ നിങ്ങള്‍ക്ക് പ്രായമായിത്തുടങ്ങുകയായി. രണ്ടാമതായി, എന്നുതൊട്ട് നിങ്ങള്‍ വായന നിര്‍ത്തുന്നുവോ അതോടെ പ്രായമായിത്തുടങ്ങുന്നു. ഊര്‍ജസ്വലതയോടെ,. ഒരു രാഷ്ട്രത്തിന്റെ വളര്‍ച്ചയില്‍ കുട്ടികള്‍ വഹിക്കുന്ന പങ്ക് വളരെ പ്രധാനപ്പെട്ടതാണ്. നാളെയുടെ പ്രകാശം വഹിക്കുന്നവരാണ് കുട്ടികള്‍’, സുധ മൂർത്തി പറഞ്ഞു.
‘പഴയകാലത്ത് മുത്തശ്ശനും മുത്തശ്ശിയും കുട്ടികള്‍ക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. അനുഭവങ്ങളുടെ മഹാസമ്പത്തിനുടമയാണവര്‍. നല്ലതും ചീത്തയായതുമായ, സന്തോഷവും ദുഃഖവും നിറഞ്ഞ, പ്രതീക്ഷകളും പ്രതിസന്ധികളുമുള്ള ജീവിതാനുഭവങ്ങള്‍ അവര്‍ക്കുണ്ടായിരുന്നു. അത്തരം ജീവിതാനുഭവങ്ങള്‍ അഭിമുഖീകരിച്ചതിന്റെ അനുഭവ പശ്ചാത്തലത്തില്‍ നിന്നും അവര്‍ തങ്ങളുടെ പേരക്കുട്ടികള്‍ക്ക് ഉപദേശങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കിയിരുന്നു. കുട്ടികള്‍ക്ക് തങ്ങളുടെ ജീവിതത്തില്‍ അത് വലിയ സഹായകമായിരുന്നു. ഇന്ന് സാമ്പത്തികാവസ്ഥ മാറി. കുടുംബത്തിന്റെ ഘടന തകര്‍ന്നു. ഭാര്യയും ഭര്‍ത്താവും ഒന്നോ രേേണ്ടാ കുട്ടികളും മാത്രമടങ്ങുന്നതായി കുടുംബത്തെ നമ്മള്‍ പുനര്‍നിര്‍വചിച്ചു. പേരക്കുട്ടികള്‍ക്ക് മുത്തശ്ശന്മാരെയും മുത്തശ്ശിമാരെയും നഷ്ടമായി. അവര്‍ക്ക് തിരിച്ചും ആ നഷ്ടമുണ്ടായി. ജീവിതശൈലി മാറി. മുത്തശ്ശനും മുത്തശ്ശിമാരുമൊക്കെ ടി.വി സീരിയലില്‍ മുഴുകുന്ന ശീലമുള്ളവരായി മാറി.
ആര്‍ക്കും സമയമില്ല. മാതാപിതാക്കള്‍ ജോലിക്കുപോകുന്നവരായതിനാല്‍ കുട്ടികള്‍ക്കൊപ്പമിരുന്ന് സംസാരിക്കാന്‍ മാതാപിതാക്കള്‍ക്കും നേരമില്ലാതായി. എല്ലാ മാതാപിതാക്കളോടും ഞാന്‍ താണപേക്ഷിക്കുന്നു, പണമല്ല നിങ്ങള്‍ കുട്ടികള്‍ക്കുവേണ്ടി ഉണ്ടാക്കേണ്ടത്, സമയമാണ്. അവരുടെ മാനസിക സമ്മര്‍ദ്ദം തിരിച്ചറിയുക. അവര്‍ വളരുന്നത് കടുത്ത മത്സരം നിലനില്‍ക്കുന്ന ഒരു ലോകത്തിലാണ്. അവര്‍ക്ക് സ്വയം താങ്ങാനായെന്നുവരില്ല. എന്താണ് ചെയ്യേണ്ടതെന്ന് അവര്‍ക്ക് പലപ്പോഴും തിരിച്ചറിയാന്‍ പറ്റിയെന്നു വരില്ല. വിഷമിക്കരുത്, ഞങ്ങള്‍ ഒപ്പമുണ്ട് എന്ന് അവരോട് പറഞ്ഞുകൊണ്ടേയിരിക്കുക. അവരത് വിശ്വസിക്കുന്നതുവരെ ഒപ്പം നില്‍ക്കുക. ആ പരസ്പരം വിശ്വാസം എല്ലായ്‌പ്പോഴും നമുക്കാവശ്യമാണ്’, സുധ മൂർത്തി കൂട്ടിച്ചേർത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here