സമരാഗ്നിയിലെ സതീശൻ കെ സുധാകരൻ തർക്കും രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ടയിൽ ഇരുവരുടെയും സംയുക്ത വാർത്താസമ്മേളനം അവസാന നിമിഷം ഒഴിവാക്കി. അസഭ്യ പദപ്രയോഗതിന് ശേഷം നേതാക്കൾ ഒരുമിച്ച വാർത്താസമ്മേളനം നടത്തിയിട്ടില്ല.സതീശൻ വൈകി എത്തിയതിനാൽ ആണ് വാർത്താസമ്മേളനം ഒഴിവാക്കിയതെന്ന് ഡിസിസി നേതൃത്വം പ്രതികരിച്ചു.
സർക്കാരിനെ പ്രതിരോധത്തിലാക്കാനാണ് സമരാഗ്നി കോൺഗ്രസ് ആരംഭിച്ചത്.എന്നാൽ സമരാഗ്ന്നിയെ തുടർന്ന് കടുത്ത പ്രതിസന്ധിയിൽ ആയിരിക്കുകയാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വം. കെ സുധാകരന്റെ അസഭ്യവർഷത്തിൽ വി ഡി സതീശൻ്റെ അസംതൃപ്തി തുടരുകയാണ്.രാവിലെ 10 മണിക്ക് സംയുക്ത വാർത്താസമ്മേളനം എന്നായിരുന്ന് ഡിസിസിയുടെ അറിയിപ്പ്. ഇതിനായി പ്രത്യേക വേദിയും ഡിസിസി നേതൃത്വം തയ്യാറാക്കിയിരുന്നു.
പത്തനംതിട്ടയിലെ വാർത്താസമ്മേളനം ഒഴിവാക്കിയത് മാധ്യമ വാർത്തയായതോടെ ഡിസിസി നേതൃത്വം വിശദീകരണമായി എത്തി. സതീശൻ വൈകിയെത്തിയതാണ് വാർത്താസമ്മേളനം ഒഴിവാക്കാൻ കാരണമെന്നായിരുന്നു ഡിസിസി അധ്യക്ഷൻ്റെ വിശദീകരണം. ഡിസിസി പ്രസിഡണ്ട് വാർത്താസമ്മേളനം അറിയിച്ചില്ല എന്നായിരുന്നു സതീശന്റെ പ്രതികരണം.
കാസർകോട് മുതൽ ആലപ്പുഴ വരെ ഇരു നേതാക്കളും സംയുക്തമായി മാധ്യമങ്ങളെ കണ്ടിരുന്നു. സുധാകരന്റെ അസഭ്യ പദപ്രയോഗത്തോടെയാണ് നേതാക്കളുടെ സംയുക്ത വാർത്താസമ്മേളനങ്ങൾ ഒഴിവാക്കിയത്.ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കേ നേതാക്കൾ തമ്മിലുള്ള പോര് ദേശീയ നേതൃത്വത്തേയും പ്രതിരോധത്തിൽ ആക്കിയിരിക്കുകയാണ്.
ALSO READ: പൊങ്കാലയ്ക്ക് ശേഷം മണിക്കൂറിനുള്ളില്‍ തിരുവനന്തപുരം ക്ലീന്‍; വീണ്ടും മാസ്സായി നഗരസഭ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here