ഞാൻ തുടങ്ങുമെന്ന് സതീശൻ, ഇല്ലില്ല ഞാൻ തുടങ്ങുമെന്ന് സുധാകരൻ; ഒരു മൈക്കിന് വേണ്ടി പരസ്പരം പിണങ്ങി ഇരുവരും

പ്രതിപക്ഷ നേതാവും കെ പി സി സി പ്രസിഡന്റും പരസ്പരം തർക്കിക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിക്കാൻ നടത്തിയ വാർത്താ സമ്മേളനത്തിൽ മൈക്കിന് വേണ്ടി തർക്കിക്കുന്ന വിഡിയോയാണ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത് .

Also read:മൂന്നു ജില്ലകളില്‍ നിന്നായി നാലു ടിക്കറ്റുകള്‍ എടുത്തു; ഇത്തവണയും ഭാഗ്യം തേടി കഴിഞ്ഞ വർഷത്തെ ബമ്പർ വിജയി അനൂപ്

തർക്കം തുടങ്ങുന്നത് ആരാദ്യം തുടങ്ങണം എന്ന വിഷയത്തെ ചൊല്ലിയായിരുന്നു. ഞാൻ തുടങ്ങുമെന്ന് സതീശൻ പറഞ്ഞപ്പോൾ, ഇല്ലില്ല ഞാൻ തുടങ്ങുമെന്ന് സുധാകരനും പറയുകയായിരുന്നു. തുടർന്ന് സതീശൻ മുന്നിലുള്ള മൈക്ക് സുധാകരന് നേരെ മാറ്റിവെക്കുകയായിരുന്നു. പിന്നീട് എങ്ങനെ കാണുന്നു ഈ വിജയത്തെ എന്നുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പ്രസിഡന്റ് എല്ലാം പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു സതീശൻ. വാർത്താ സമ്മേളനം തുടങ്ങുന്നതിന് മുമ്പുള്ള രണ്ടുപേരുടേയും ഈ തർക്കവീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News