കെപിസിസി സെക്രട്ടറിമാരെ പ്രഖ്യാപിച്ച് സുധാകരന്‍; പട്ടിക ഏകപക്ഷീയമെന്ന ആരോപണവുമായി മറുവിഭാഗം നേതാക്കള്‍

വീണ്ടും ജംബോ പട്ടികയുമായി കെപിസിസി സെക്രട്ടറിമാരെ പ്രഖ്യാപിച്ച് കെ സുധാകരന്‍. 77 കെപിസിസി സെക്രട്ടറിമാരെയാണ് സുധാകരന്‍ പ്രഖ്യാപിച്ചത്. പട്ടിക ഏകപക്ഷീയമെന്ന ആരോപണവുമായി മറുവിഭാഗം നേതാക്കള്‍ രംഗത്തെത്തി.

ALSO READ:സിദ്ധാര്‍ത്ഥിന്റെ മരണം; മുഴുവന്‍ കുറ്റവാളികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരും: മന്ത്രി വി ശിവന്‍കുട്ടി

സാധാരണ കെപിസിസി ഭാരവാഹികളെ പ്രഖ്യാപിക്കുക ഹൈക്കമാന്‍ഡാണ്. ഇത്തവണ സുധാകരന്‍ അത് തിരുത്തി. 77 കെപിസിസി സെക്രട്ടറിമാരുടെ പട്ടിക സുധാകരന്‍ തന്നെ പുറത്തിറക്കി. ഇതോടെ കെപിസിസി ഭാരവാഹികളുടെ എണ്ണം 106 ആയി. പ്രഖ്യാപനം കൂടിയാലോചനയില്ലാതെ നടത്തിയെന്നാണ് മറുവിഭാഗത്തിന്റെ വിമര്‍ശനം. സംഘടനാ പ്രവര്‍ത്തനത്തില്‍ സജീവമല്ലാത്ത പലരും പട്ടികയില്‍ ഇടംപിടിച്ചു. സാമ്പത്തിക തട്ടിപ്പില്‍ ആരോപണം നേരിട്ടവരും പുതിയ സെക്രട്ടറിമാരുടെ പട്ടികയില്‍ ഉണ്ട്.

ALSO READ:അമ്മയും കാമുകനും ചേര്‍ന്ന് 11 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി; സംഭവം തിരൂരില്‍

പഴയ എ ഗ്രൂപ്പിലെ ആരെയും പരിഗണിച്ചില്ല. സുധാകരനുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് സെക്രട്ടറിമാരില്‍ അധികം പേരും. വി ഡി സതീശന്റെ അടുപ്പക്കാരെയും പരിഗണിച്ചിട്ടുണ്ട്. യുവ നേതാക്കളെ തഴഞ്ഞെന്നാണ് മറ്റൊരു പരാതി. സുധാകരന്റെ ഏകപക്ഷീയ പട്ടിക മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എഐസിസിയെ സമീപിക്കാനൊരുങ്ങുകയാണ് മറുവിഭാഗം നേതാക്കള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News