പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കല്‍ മാപ്പ് പറഞ്ഞതുകൊണ്ടാണ് കേസ് കൊടുക്കാതിരുന്നതെന്ന കെ സുധാകരന്റെ വാദം പൊളിയുന്നു. കേസിന് പിന്നാലെ അറസ്റ്റിലായി ജയിലില്‍ പോയ മോന്‍സണ്‍ എവിടെ വച്ച് എപ്പോള്‍ മാപ്പു പറഞ്ഞുവെന്നാണ് സുധാകരന്‍ വിശദീകരിക്കേണ്ടത്.
2021 സെപ്തംബര്‍ 29ന് കെ സുധാകരന്‍ എറണാകുളത്ത് വാര്‍ത്താസമ്മേളനം നടത്തിയാണ് മോന്‍സ് മാവുങ്കലിനെതിരെ കേസ് കൊടുക്കുമെന്ന് പ്രഖ്യാപിച്ചത്. മോന്‍സന്റെ തട്ടിപ്പുകള്‍ പുറത്തു വന്ന് അറസ്റ്റിലായതിന് തൊട്ടുപിന്നാലെയായിരുന്നു പ്രഖ്യാപനം. മോന്‍സണും സുധാകരനും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന ചിത്രങ്ങള്‍ പുറത്തു വന്നതോടെയായിരുന്നു മോന്‍സനെതിരെ തിരെയുള്ള വാര്‍ത്താ സമ്മേളനം മോന്‍സനെതിരെ കേസ് കൊടുക്കുമെന്ന അന്ന് സുധാകരന്‍ പ്രഖ്യാപിച്ചെങ്കിലും ഒരു നിയമ നടപടിക്കും സുധാകരന്‍ തയ്യാറായില്ല.
ആലുവയിലെ വാര്‍ത്താ സമ്മേളനത്തില്‍ ഇത് സംബന്ധിച്ചുയുര്‍ന്ന ചോദ്യത്തിന് നല്‍കിയ ഉത്തരമാണ് സുധാകരന് വിനയായത്. അറസ്റ്റിലായ മോന്‍സണ്‍ സങ്കടം പറഞ്ഞ് മാപ്പ് ചോദിച്ചതുകൊണ്ടാണ് കേസ് കൊടുക്കുന്നതില്‍നിന്നും പിന്മാറിയതെന്നാണ് സുധാകരന്റെ വാദം.
2021 സെപ്തംബര്‍ 26 ന് അറസ്റ്റിലായ മോന്‍സണ്‍ ഇതുവരെ ജയില്‍ മോചിതനായിട്ടില്ല. സെപ്തംബര്‍ 29 നാണ് മോണ്‍സനെതിരെ കേസ് കൊടുക്കുമെന്ന് സുധാകരന്‍ പ്രഖ്യാപിക്കുന്നത്. ജയിലില്‍ കിടക്കുന്ന മോന്‍സണ്‍ മാപ്പ് ചോദിച്ചുവെന്നാണ് സുധാകരന്‍ ഇപ്പോള്‍ പറയുന്നത്. . ജയിലില്‍ കിടക്കുന്നയാള്‍ എന്ന് എങ്ങനെ എവിടെ വച്ച് മാപ്പ് പറഞ്ഞുവെന്നത് വരും ദിവസങ്ങളില്‍ കെപിസിസി പ്രസിഡന്റ് വിശദീകരിക്കേണ്ടി വരും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here