സുധാകരന്‍ പറയുന്നത് പച്ചക്കള്ളം; കെപിസിസി പ്രസിഡന്റ് കൈപ്പറ്റിയത് പത്ത് ലക്ഷം രൂപയെന്ന് പരാതിക്കാരന്‍

കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ മോന്‍സനില്‍ നിന്നും പണം വാങ്ങിയിട്ടുണ്ടെന്ന് മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെട്ട തട്ടിപ്പ് കേസിലെ പരാതിക്കാരന്‍ ഷെമീര്‍. മോന്‍സന്‍ മാവുങ്കല്‍ 25 ലക്ഷം കൈപ്പറ്റിയെന്നും അതില്‍ നിന്ന് കെ സുധാകരന്‍ പത്ത് ലക്ഷം വാങ്ങിയെന്നുമാണ് രഹസ്യമൊഴിയെന്ന് അദ്ദേഹം പറഞ്ഞു.

പണം നല്‍കിയ അനൂപുമായി കെ സുധാകരന്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും കെപിസിസി പ്രസിഡന്റായ കെ സുധാകരന്‍ ഇപ്പോള്‍ പറയുന്നതെല്ലാം കളവാണെന്നും അദ്ദേഹം പറഞ്ഞു. കെ സുധാകരനെതിരെ യാതൊരു നടപടിയും എടുക്കാന്‍ ക്രൈം ബ്രാഞ്ച് തയ്യാറായിരുന്നില്ലെന്നും ഇത്തരത്തിലുള്ള ഇടപാടുകാരില്‍ നിന്നും തട്ടിപ്പുകാരില്‍ നിന്നുമാണല്ലോ ഈ പണം പോകുന്നതെന്നും അദ്ദേഹം ചോദിച്ചു.

Also Read: ‘ക്യാൻസർ ബാധിച്ചപ്പോൾ ലക്ഷണങ്ങൾ പ്രകടമായില്ല’ ; ഹോളിവുഡ് നടൻ കോളിൻ മക്ഫാർലൻ

മുന്‍ ഡിഐജി സുരേന്ദ്രന്റെ ഭാര്യക്കും സിഐ അനന്ത ലാലിനും പണം നല്‍കിയിട്ടുണ്ട്. ഇതേക്കുറിച്ച് അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. കേരളാ പൊലീസ് ഐപിഎസ് ഉദ്യോഗസ്ഥരെ പ്രതിചേര്‍ത്തത് സ്വാഗതം ചെയ്യുന്നു. കൂടുതല്‍ പേര്‍ക്ക് മോന്‍സന്‍ പണം കൈമാറിയതിന്റെ രേഖ ക്രൈം ബ്രാഞ്ചിന് കൈമാറി.

അതേസമയം മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ ഐജി ലക്ഷ്മണ്‍, റിട്ട ഡിഐജി സുരേന്ദ്രന്‍ എന്നിവരെ പ്രതിചേര്‍ത്തു. ഇരുവര്‍ക്കുമെതിരെ വഞ്ചനാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇരുവരേയും പ്രതികളാക്കി ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെ പ്രതിയാക്കിയതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ചിന്റെ നടപടി.

Also Read : പുരാവസ്തു തട്ടിപ്പ് കേസ്; കെ സുധാകരനെതിരായ പരാതി ഇ ഡി അന്വേഷിക്കും

മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ കെ. സുധാകരന്‍ രണ്ടാം പ്രതിയാണ്. സുധാകരനെതിരെ വഞ്ചനാ കുറ്റമാണ് ക്രൈംബ്രാഞ്ച് ചുമത്തിയിരിക്കുന്നത്. സിആര്‍പിസി 41 എ വകുപ്പുപ്രകാരമാണ് കെ. സുധാകരന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയത്. ഒരു വര്‍ഷത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിലാണ് കെ. സുധാകരനെ പ്രതിയാക്കിയുള്ള റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് സുധാകരന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്നാണ് സുധാകരന്‍ അറിയിച്ചിരിക്കുന്നത്.

മോന്‍സണ്‍ കേസിലെ പരാതിക്കാര്‍ മുഖ്യമന്ത്രിക്കടക്കം നല്‍കിയ പരാതിയില്‍ കെ. സുധാകരന്റെ പേരുണ്ടായിരുന്നു. പിന്നാലെ മോന്‍സന്റെ വീട്ടില്‍ കെ. സുധാകരന്‍ എത്തിയതിന്റെ ചിത്രങ്ങളും പുറത്തുവന്നു. മോന്‍സണ്‍ മാവുങ്കലിന് പണം കൈമാറാനെത്തിയ ഘട്ടത്തില്‍ കെ. സുധാകരന്‍ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നെന്നും പരാതിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News