നിങ്ങള്‍ക്ക് വേണ്ടെങ്കില്‍ എനിക്കും വേണ്ട; യോഗത്തില്‍ കൈകൂപ്പി സുധാകരന്‍

കെ പി സി സി യോഗത്തില്‍ കൈകൂപ്പി അപേക്ഷിച്ച് കെ സുധാകരന്‍. നിങ്ങള്‍ക്ക് പുനഃസംഘടന വേണ്ടെങ്കില്‍ എനിക്കും വേണ്ടെന്നും കൂടെ നിന്ന് അട്ടിമറിക്കരുതെന്നും കെ സുധാകരന്‍ പറഞ്ഞു. പാര്‍ട്ടിയെ പൊളിക്കാന്‍ ഇറങ്ങുന്നവരോട് അപേക്ഷയുണ്ടെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം പാര്‍ട്ടിയില്‍ എന്നും പ്രശ്‌നം ഉണ്ടാക്കുന്ന അരിക്കൊമ്പന്മാരെ പിടിച്ചു കെട്ടണം എന്ന് യോഗത്തില്‍ അന്‍വര്‍ സാദത്തും ആവശ്യപ്പെട്ടു. യോഗത്തില്‍ എം എം നസീര്‍ കെ മുരളീധരന് എതിരെ വിമര്‍ശനം ഉന്നയിച്ചു. കെ പി സി സി ഓഫീസിലേക്ക് ദിവസവും കല്ലെറിഞ്ഞെങ്കില്‍ ചില നേതാക്കള്‍ക്ക് ഉറക്കം ഇല്ലെന്നും അച്ചടക്കമില്ലാത്തവര്‍ നേതാക്കള്‍ ആയാല്‍ എന്തു ചെയ്യുമെന്നും എം എം നസീര്‍ കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News