കോൺഗ്രസിൽ സുധാകരൻ – സതീശൻ പോര് മുറുകി. കെപിസിസി യോഗം പ്രതിപക്ഷനേതാവ് വിഡി സതീശൻ ബഹിഷ്കരിച്ചു. ഡിസിസി അധ്യക്ഷന്മാരുടെയും കെപിസിസിയുടെ ഭാരവാഹികളുടെയും യോഗത്തിൽ പങ്കെടുക്കാതെ വിഡി സതീശൻ ഇന്ദിരാഭവനിൽ നിന്ന് ഇറങ്ങിപ്പോയി.
Also read: എറണാകുളം അങ്കമാലി അതിരൂപതാ ആസ്ഥാനത്ത് ഇരുവിഭാഗം വിശ്വാസികള്‍ ഏറ്റുമുട്ടി
കെപിസിസി യോഗം രാത്രി ഏഴര മണി വരെ നീണ്ടിട്ടും പ്രതിപക്ഷ നേതാവ് യോഗത്തിൽ പങ്കെടുക്കാൻ എത്തിയില്ല. പല നേതാക്കൾ വിഡി സതീശനുമായി ബന്ധപ്പെട്ടിട്ടും പ്രതിപക്ഷ നേതാവ് വഴങ്ങിയില്ല. തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന നിർണായക യോഗത്തിൽ നിന്നാണ് സതീശൻ വിട്ടു നിന്നത്.
Also read: സിപിഐഎം പ്രവര്‍ത്തകന്‍ അശോകന്‍ വധക്കേസ്; 8 ആര്‍എസ്എസ് പ്രവര്‍ത്തകരും കുറ്റക്കാര്‍
രണ്ടുമണിക്ക് നിശ്ചയിച്ച യോഗത്തിന് പങ്കെടുക്കാൻ വിഡി സതീശൻ എത്തിയപ്പോൾ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഭക്ഷണം കഴിക്കാൻ ഇറങ്ങി. ഇത് പ്രതിഷേധിച്ച് വിഡി സതീശൻ ഇറങ്ങി പോകുകയായിരുന്നു.
Sudhakaran Satheesan fight in Congress Opposition leader boycotts KPCC meeting
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here