രുചികരം ഔഷധമൂല്യം അണുവിമുക്തം ബീഫുo പൊറോട്ടയും കൊണ്ടുള്ള കോംമ്പൊ ഫുഡ് സുധാകരൻ സ്പെഷ്യൽ. കൊല്ലം മങ്ങാട് സർക്കാർ ഹയർ സെക്കന്ററി സ്കൂളിന് മുന്നിലാണ് സുധാകരന്റെ നാടൻ ഫുഡ് പാർസൽ കോർട്ട്.
കല്ലിൽ ആവി പറക്കുന്ന പൊറോട്ട, ഉരുളിയിൽ 4 മണിക്കൂർ വെന്ത് സൗരഭ്യം പത്തുന്ന ബീഫ് റോസ്റ്റ്. രണ്ട് പൊറോട്ടയുടെ മേൽ ബീഫ് റോസ്റ്റ് ഇതിൻ മേൽ വീണ്ടും പൊറോട്ട. വാഴയിലയിലൊ ഓയിൽ പേപ്പറിലാ പൊതിഞ്ഞ് അതിന്മേൽ സുധാകരൻ ചേട്ടന്റ് പ്രയോഗം അതാണ് മാസ്സ്.
Also Read: സ്വർണം വാങ്ങുന്നവരും വിൽക്കുന്നവരും ഇക്കാര്യം ശ്രദ്ധിക്കണം; ഇന്ന് മുതൽ സുപ്രധാന മാറ്റം
സുധാകരന്റേത് 40 വർഷത്തെ രുചി തേടിയുള്ള യാത്ര. തന്റെ കൈ പുണ്യത്തിൽ മായം ചേരില്ല പരമാവധി ജൈവ ചേരുവകൾ, നല്ല ഡിമാന്റ് ഉണ്ടെങ്കിലും 10 കിലൊ മാവും ബീഫും മാത്രമെ തയാറാക്കു. ലാഭമല്ല രുചിയിലും ഗുണത്തിലും വിട്ട് വീഴ്ച ഇല്ല. ബ്രഹ്മമിയും വേപ്പിലയും പിന്നെ കുറേ അങ്ങാടി മരുന്നുകളുമാണ് സുധാകരന്റെ ബീഫ് റോസ്റ്റിലെ ചേരുവ, പക്ഷെ ആ രഹസ്യ രസകൂട്ട് പരമരഹസ്യം.
Also Read: പിഎഫ് അക്കൗണ്ട് മാറ്റുന്നതിനായി ജീവനക്കാർക്ക് ഇനി ഓൺലൈനിൽ നേരിട്ട് അപേക്ഷിക്കാം
രാവിലെ 9 മണിയോടെ കച്ചവടം തുടങ്ങും പക്ഷെ 10.30 ആകുമ്പോഴേക്കും കട കാലി. പിന്നീടും സുധാകരേട്ടന്റെ പൊറോട്ടക്കും ബീഫിനും ആവശ്യക്കാരേറെ എത്തുന്നവരോട് നാളെ നേരത്തെ എത്താൻ അഭ്യർത്ഥിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here