താന്‍ പാര്‍ട്ടി വിട്ടെന്ന് സുധാകരന്‍ പറഞ്ഞത് തെറ്റ്: വി എം സുധീരന്‍

താന്‍ പാര്‍ട്ടി വിട്ടുവെന്ന് സുധാകരന്‍ പറഞ്ഞത് തെറ്റായ കാര്യമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. സുധാകരന്‍ പറഞ്ഞത് തെറ്റിദ്ധാരണ ജനകമായ കാര്യങ്ങളാണ്. പുതിയ ഭാരവാഹികള്‍ ചുമതല ഏറ്റപ്പോള്‍ സ്വാഗതം ചെയ്ത ഒരാളാണ് താനെന്ന് വി എം സുധീരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Also RTead: പുതുവത്സര രാവിൽ മദ്യപിച്ച് വാഹനമോടിച്ചാൽ പൊലീസ് സ്റ്റേഷനിലേക്ക് സൗജന്യ പ്രവേശനം; ഓഫാറുകളുമായി കേരള പൊലീസ്

സുധാകരനിലും സതീശനിലും തനിക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു. ഇപ്പോള്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് മാത്രമല്ല ഉപഗ്രൂപ്പുമായി. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള സംഘനാ ശൈലിക്ക് സമൂലം മാറ്റം വരുമെന്നാണ് താന്‍ പ്രതീക്ഷിച്ചിരുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം ഗ്രൂപ്പ് അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥിത്വം നിശ്ചയിച്ചതാണ് അതില്‍ ഒരു മാറ്റം ഉണ്ടാകണമെന്ന് താന്‍ ആഗ്രഹിച്ചുവെന്നും സുധാകരന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News