സതീശന് പേടി, രാജിയില്‍ നിന്നും സുധാകരനെ പിന്തിരിപ്പിച്ചത് പ്രതിപക്ഷനേതാവ്

കെ പി സി സി പ്രസിഡണ്ട് പദവിയില്‍ നിന്നും രാജി സന്നദ്ധത അറിയിച്ച കെ സുധാകരനെ പിന്തിരിപ്പിച്ചത് വി ഡി സതീശന്‍. തനിക്കെതിരായ വിജിലന്‍സ് അന്വേഷണമാണ് ഇത്തരമൊരു നിലപാട് സ്വീകരിക്കാന്‍ സതീശനെ പ്രേരിപ്പിച്ചത്. സുധാകരന്‍ രാജി വച്ചാല്‍ അതൊരു കീഴ് വഴക്കമാകുമെന്നും, വിജിലന്‍സ് കേസ് എടുക്കുന്നതോടെ പ്രതിപക്ഷ നേതാവ് പദവി താന്‍ രാജിവയ്‌ക്കേണ്ടി വരുമെന്നും സതീശന് ആശങ്കയുണ്ട്.

Also Read: വി മുരളീധരനെ തഴഞ്ഞ് ബിജെപി സംസ്ഥാന നേതൃത്വം

അറസ്റ്റിലായതിന് തൊട്ടടുത്ത ദിവസം കൊച്ചിയില്‍ കെ സുധാകരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. കെ പി സി സി അധ്യക്ഷ പദവി താന്‍ രാജിവയ്ക്കാന്‍ ഒരുങ്ങുന്നു, ചര്‍ച്ചകള്‍ നടക്കുന്നുവെന്നാണ്. രാവിലെ കൊച്ചിയില്‍ നിന്നും കണ്ണൂരിലേക്ക് പുറപ്പെടാന്‍ ഗസ്റ്റ് ഹൗസില്‍ നിന്നും ഇറങ്ങവെ രാവിലെ പത്തേകാലിനായിരുന്നു സുധാകരന്റെ ഈ പ്രഖ്യാപനം. കണ്ണൂരിലെത്തി വലിയ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങുക, തിങ്കളാഴ്ച തിരുവനന്തപുരത്തേക്ക് പോവുക , അവിടെ വച്ച് രാജി വയ്ക്കുക ഇതായിരുന്നു തീരുമാനം. എന്നാല്‍ 15 മിനിറ്റ് കഴിഞ്ഞപ്പോള്‍ എറണാകുളം ഡി സി സി ഓഫീസില്‍ വാര്‍ത്താ സമ്മേളനം വിളിച്ച സതീശന്‍ സുധാകരന്റെ രാജി പ്രഖ്യാപനം തള്ളുന്നു. സുധാകരന്‍ ഒരു കാരണവശാലും രാജിവക്കില്ല എന്നും സതീശന്‍ പ്രഖ്യാപിച്ചു. സുധാകരന്റെ രാജി ഉറപ്പിച്ചിരുന്ന മറ്റ് കോണ്‍ഗ്രസ് നേതാക്കളെ ഞെട്ടിച്ചു കൊണ്ടായിരുന്നു സതീശന്‍ സുധാകരനെ പിന്തുണച്ച് പരസ്യമായി രംഗത്തെത്തിയത്. തനിക്കെതിരായ വിജിലന്‍സ് അന്വേഷണമാണ് ഇത്തരമൊരു നിലപാട് സ്വീകരിക്കാന്‍ സതീശനെ പ്രേരിപ്പിച്ചത്.

പുനര്‍ജ്ജനി തട്ടിപ്പില്‍ വിജിലന്‍സ് പിടിമുറുക്കിയ പശ്ചാത്തലത്തില്‍ ചില കടുത്ത നടപടികള്‍ സതീശന്‍ പ്രതീക്ഷിക്കുന്നുണ്ട്. തനിക്കെതിരായ തെളിവുകള്‍ അത്ര മാത്രം ശക്തമാണെന്നും സതീശന് അറിയാം. സുധാകരന്‍ രാജി വച്ചാല്‍ അതൊരു കീഴ് വഴക്കമാകുമെന്നും , വിജിലന്‍സ് കേസ് എടുക്കുന്നതോടെ പ്രതിപക്ഷ നേതാവ് പദവി താന്‍ രാജിവയ്‌ക്കേണ്ടി വരുമെന്നും സതീശന് ആശങ്കയുണ്ട്. ഈ ആശങ്കയാണ് സുധാകരന് അനുകൂലമായി ഒരു പരസ്യ നിലപാട് സ്വീകരിക്കാന്‍ സതീശനെ പ്രേരിപ്പിച്ചത് എന്നാണ് മറ്റു കോണ്‍ഗ്രസ് നേതാക്കളുടെ വിലയിരുത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News