തട്ടിപ്പുകേസിൽ കെ.സുധാകരന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

പുരാവസ്തു തട്ടിപ്പ് കേസിൽ കെ.പി.സി.സി പ്രസിഡൻ്റ് കെ.സുധാകരൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാമെന്ന ഉറപ്പിൽ സുധാകരന് ഇടക്കാല മുൻകൂർ ജാമ്യം ഹൈക്കോടതി നൽകിയിരുന്നു.

ALSO READ: മണിപ്പൂരിൽ കനത്ത സംഘർഷം, രാഹുല്‍ ഗാന്ധി സംസ്ഥാനത്ത് തുടരുന്നു

ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ക്രൈം ബ്രാഞ്ച് കോടതിയെ അറിയിക്കും. കേസിൽ ഏഴ് മണിക്കൂർ ചോദ്യം ചെയ്തതിന് ശേഷം സുധാകരൻ്റെ അറസ്റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തുകയും ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു. ജസ്റ്റിസ് വി.ജി അരുണിൻ്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുക.

ALSO READ: മലക്കംമറിഞ്ഞ് ഗവര്‍ണര്‍: മന്ത്രിയെ പുറത്താക്കിയ നടപടി മരവിപ്പിച്ചു

അതേസമയം, സുധാകരന്റെ തെട്ടിപ്പുകേസിൽ കൂടുതൽ പ്രതികരണവുമായി സിപിഎഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻമാസ്റ്റർ രംഗത്തെത്തി. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെതിരെയുള്ളത് രാഷ്ട്രീയ കേസല്ലെന്നും തട്ടിപ്പ് കേസാണെന്നും ഗോവിന്ദൻമാസ്റ്റർ വിമർശിച്ചു. നിയമപരമായി നേരിടുമെന്ന് പറയുന്നവര്‍ രാഷ്ട്രീയമായി നേരിടുമെന്ന് പറയാത്തത് എന്തുകൊണ്ടാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ ചോദിച്ചു. ഓലപ്പാമ്പ് കാട്ടി സിപിഐഎമ്മിനെ ഭീഷണിപ്പെടുത്താമെന്ന് കരുതേണ്ട, പേടിക്കാന്‍ മനസില്ലെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News