പി ശശിക്കെതിരായ വ്യാജ ആരോപണത്തില്‍ സുധാകരന് പങ്ക്: വെളിപ്പെടുത്തലുമായി തമ്പാനൂര്‍ സതീഷ്

പി ശശിക്കെതിരായ വ്യാജ ആരോപണത്തില്‍ സുധാകരന് പങ്കെന്ന് വെളിപ്പെടുത്തലുമായി തമ്പാനൂര്‍ സതീഷ്. പി ശശിക്കെതിരായ വ്യാജ ആരോപണം നടത്തിയത് ഡി വൈ എഫ് ഐ പുറത്താക്കിയ മുൻ പ്രവർത്തകൻ ആയിരുന്ന പി അജിത്ത് കുമാറും കുടുംബവുമാണ്. പരാതി ഉന്നയിച്ച ആളെ എന്തിനാണ് കെ പി സി സി ഓഫീസിൽ ജോലി നൽകിയത് എന്തിനാണെന്ന് ഉത്തരം പറയേണ്ടത് കെ സുധാകരനാണ്. ഇയാൾക്ക് ജോലി നൽകിയതും, അയാളുടെ കുടുംബത്തെ തിരുവനന്തപുരത്ത് കൊണ്ട് വന്ന് താമസിപ്പിച്ചതും എന്തിനാണെന്നും സുധാകരൻ മറുപടി പറയണമെന്നും തമ്പാനൂര്‍ സതീഷ് പറഞ്ഞു.

Also read:കോടികളുടെ ആസ്തി; ലോകത്തിലെ ഏറ്റവും ധനികനായ യാചകന്‍ ഇന്ത്യക്കാരന്‍

‘ഡിവൈഎഫ്ഐ പുറത്താക്കിയ ഒരു പ്രവർത്തകന് കോൺഗ്രസ് സംരക്ഷണം നൽകിയത് എന്തിനാണ്? ലക്ഷകണക്കിന് പാവപ്പെട്ട പ്രവർത്തകർ ഉണ്ടാക്കിയ പൈസ അജിത്ത് കുമാറിന് നൽകിയത് എന്തിനാണ്? അജിത്ത് കുമാറിന് വീട് എടുത്ത് കൊടുത്തതും വീടിന് വാടക നൽകുന്നതും കെപിസിസി യാണ്’-തമ്പാനൂര്‍ സതീഷ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News