സുധാകരന്റെ കൊലവിളി പ്രസം​ഗം അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായത് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ്

cpim PB

കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ നടത്തിയ പ്രസംഗം അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുതും അങ്ങേയറ്റം ജനാധിപത്യവിരുദ്ധവുമാണെ് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ്. ഗുണ്ടാ വിളയാട്ടത്തിനും കലാപത്തിനും നാടിനെ വിട്ടുകൊടുക്കാന്‍ കോഴിക്കോട്ടെ പ്രബുദ്ധരായ ജനങ്ങള്‍ സമ്മതിക്കില്ല എന്നും ജില്ല സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

കോഴിക്കോട് ചേവായൂർ ബാങ്കിലെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ വിമതർക്കെതിരെ ഭീഷണിയുമായി കെപിസിസി അധ്യക്ഷൻ രംഗത്തെത്തിയ സാഹചര്യത്തിലാണ് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റിന്റെ പ്രസ്താവന. ബാങ്ക് തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ പരാജയപ്പെട്ടാൽ പ്രദേശത്ത് ജീവിക്കാൻ അനുവദിക്കില്ലെന്നും തടി വേണോ ജീവൻ വേണോ എന്ന് ഓർക്കണമെന്നുമായിരുന്നു സുധാകരന്റെ പരസ്യമായ ഭീഷണി.

Also Read: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജന ചര്‍ച്ചകളില്‍ തര്‍ക്കം രൂക്ഷമായി തുടരുന്നു

അഴിമതിയും മറ്റ് താല്‍പര്യങ്ങളുമുള്ള കോൺഗ്രസ് നേതൃത്വം ബാങ്ക് തെരഞ്ഞെടുപ്പില്‍ ജനതാല്‍പര്യത്തിന് വിരുദ്ധമായ നിലപാടുകള്‍ സ്വീകരിക്കുകയാണ് ചെയ്തത്. ഇതില്‍ പ്രതിഷേധിച്ച് കോഗ്രസിലെ ഒരു വിഭാഗം പ്രവര്‍ത്തകരും നേതാക്കളും രംഗത്ത് വന്നിട്ടുണ്ട്. ഇവര്‍ക്കുള്ള മുന്നറിയിപ്പായാണ് സുധാകരന്റെ ഭീഷണിയെന്നും സി പി ഐ എം കോഴിക്കോട് ജില്ല സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

നേതൃത്വത്തിന്റെ തെറ്റായ നടപടികളെ ചോദ്യം ചെയ്യുന്നവരെ ഭീഷണിപ്പെടുത്തിയും ഭയപ്പെടുത്തിയും അക്രമിച്ചും പിന്തിരിപ്പിക്കാനാണ് ശ്രമം. അക്രമത്തിന് നേതൃത്വം നല്‍കാന്‍ താന്‍ ഇവിടെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. തെരഞ്ഞെടുപ്പ് അട്ടിമറിക്കലാണ് സുധാകരന്‍ ലക്ഷ്യമിടുന്നത്. നാല്‍പാടി വാസുവിനെ വെടിവെച്ച് കൊല്ലാന്‍ നേതൃത്വം കൊടുത്തതിന്റെ ഓര്‍മ്മയില്‍ നിന്നാണ് സുധാകരന്റെ വെല്ലുവിളി. എന്നാൽ കാലം മാറിയത് അദ്ദേഹം മറക്കരുതെന്നും പ്രസ്താവനയിൽ പറയുന്നു.

Also Read: കോട്ടയം കാലാവസ്ഥ വ്യതിയാന പഠനകേന്ദ്രത്തിന് പുതിയ കെട്ടിടം ഒരുങ്ങുന്നു; ഒന്നാംഘട്ട നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് മന്ത്രി മുഹമ്മദ് റിയാസ്

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് ജനാധിപത്യപരമായി നടത്തുന്നതിനും സമാധാന അന്തരീക്ഷം സംരക്ഷിക്കുന്നതിനും കോൺ​ഗ്രസ് പ്രവര്‍ത്തകരെ ഉള്‍പ്പെടെ അണിനിരത്തി സിപിഐഎം രംഗത്ത് വരുമെന്നും ജില്ലാ സെക്ര‍‍ട്ടേറിയറ്റ് പ്രസ‍്താവിച്ചു. സുധാകരന്റെ ഭീഷണിയെ കോഴിക്കോട്ടെ ജനങ്ങൾ അവജ്ഞയോടെ തള്ളിക്കളയണം. നാടിന്റെ സമാധാനം ആഗ്രഹിക്കുന്ന എല്ലാവരും ഇത്തരം നിലപാടുകള്‍ക്കെതിരെ രംഗത്തുവരണം. അക്രമത്തിന് പരസ്യമായി ആഹ്വാനം ചെയ്തതിന്റെയും അക്രമത്തിന് നേതൃത്വം നല്‍കാന്‍ താനുണ്ടാകുമെന്ന് പ്രഖ്യാപിച്ചതിന്റെയും അടിസ്ഥാനത്തില്‍ സുധാകരനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും ജില്ലാ സെക്രട്ടേറയറ്റ് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News