കോൺഗ്രസുകാർ ബി ജെ പി ആകുന്ന കാലത്ത്‌ ഡോ സരിൻ എന്ത്‌ കൊണ്ട്‌ ഇടതുപക്ഷമായി?

sarin_sudheer-ibraim

സുധീർ ഇബ്രാഹിം

സന്ദീപ്‌ വാര്യറുടെ ഒരു പോസ്റ്റ്‌ കണ്ടു. അതിൽ അദ്ദേഹം പറയുന്നത്‌ അനുസരിച്ച്‌ പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി ഒരു നുണയൻ ആണ്‌. യുവമോർച്ചയിൽ തങ്ങൾ ഒരുമിച്ച്‌ പ്രവർത്തിച്ചു എന്ന് ബിജെപി സ്ഥാനാർത്ഥി പറഞ്ഞത്‌ പച്ച നുണയാണെന്ന് സന്ദീപ്‌ തന്നെ പറയുന്നു.

മാത്രവുമല്ല സഹപ്രവർത്തകൻ കൂടി ആയ സന്ദീപിന്റെ അമ്മ മരിച്ചപ്പോൾ പോലും ഒന്ന് തിരിഞ്ഞ്‌ നോക്കാത്ത ആളുമാണ്‌. ഇങ്ങനെ ഒരാൾക്ക്‌ എങ്ങനെയാണ്‌ ഒരു മണ്ഡലത്തിലെ മനുഷ്യരുടെ പ്രശ്നങ്ങളിൽ ഇടപെടാൻ ആകുന്നത്‌….

Also Read; പാലക്കാട് തെരഞ്ഞെടുപ്പ് തീയതി മാറ്റിയത് സ്വാഗതാര്‍ഹം: സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി

സന്ദീപ്‌ പറയുന്ന ഏറ്റവും പ്രധാന കാര്യം അന്ന് എതിർപക്ഷത്ത്‌ ആയിരുന്നിട്ട്‌ കൂടി ഡോ. സരിൻ,അമ്മ മരിച്ചത്‌ അറിഞ്ഞപ്പോൾ ആശ്വസിപ്പിക്കാനായി തന്റെ വീട്ടിൽ ഓടിയെത്തി എന്നാണ്‌. മനുഷ്യരുടെ വിഷമതകളിൽ രാഷ്ട്രീയം നോക്കാതെ കൂടെ നിൽക്കുന്ന ആളാകണം നമ്മുടെ നേതാക്കൾ ആയാലും ജനപ്രതിനിധികൾ ആയാലും. ഡോ: സരിൻ അങ്ങനെ ഒരാളാണ്‌ എന്ന് സന്ദീപിന്റെ വാക്കുകൾ അടി വരയിടുന്നു.

കഴിഞ്ഞ ദിവസം ഒരു പൊതു ചടങ്ങിൽ ഇന്നലെ വരെ തന്റെ സഹപ്രവർത്തകർ ആയിരുന്നവരെ കണ്ടപ്പോൾ അങ്ങോട്ട്‌ പോയി കൈ കൊടുക്കാൻ ഡോ:സരിൻ കാണിച്ച മര്യാദ തന്നെയാണ്‌ പാലക്കാട്ടെ സ്ഥാനാർത്ഥികളിൽ അയാളെ വ്യത്യസ്തനാക്കുന്നത്‌. ഷേക്ക്‌ ഹാൻഡിനായി കൈ നീട്ടി പേര്‌ വിളിച്ച്‌ പുറകേ പോയപ്പോൾ ആ കൈ തട്ടി മാറ്റി , അയാളെ അപമാനിച്ചവർ, നാളെ എതിർ രാഷ്ട്രീയക്കാരോട്‌ എങ്ങനെയാകും ഇടപെടുക എന്ന് കാണിച്ച് തരികയായിരുന്നു.

Also Read; കോണ്‍ഗ്രസിനും ബിജെപിക്കുമുള്ളില്‍ കലഹം, ബിജെപിക്കുള്ളിലെ അത്യപ്തിയാണ് പുറത്ത് വരുന്നത്: ഗോവിന്ദന്‍ മാസ്റ്റര്‍

ഒരിടത്ത്‌ സ്വന്തം സഹപ്രവർത്തകന്റെ വിഷമത്തിൽ പോലും പങ്കെടുത്ത്‌ ആശ്വസിപ്പിക്കാൻ തയാറാകാത്തയാൾ..
മറ്റൊരിടത്ത്‌ നീട്ടിയ കൈ, എതിർ രാഷ്ട്രീയക്കാരന്റേതായത്‌ കൊണ്ട്‌ , അവഗണിച്ച്‌ തട്ടി മാറ്റി അപമാനിക്കുന്നയാൾ..
ഇതിനിടയിൽ രാഷ്ട്രീയം നോക്കാതെ മനുഷ്യരുടെ ആകുലതകളിൽ ആശ്വാസവുമായി ഓടി എത്തുന്ന, ആരോടും വിരോധമോ രാഷ്ട്രീയ വൈരാഗ്യ ബുദ്ധിയോ കാണിക്കാതെ അങ്ങോട്ട്‌ ചെന്ന് ഇടപെടുന്ന ഡോ: സരിൻ എന്ന ഇടതുപക്ഷ സ്ഥാനാർത്ഥി…,
കോൺഗ്രസ്സുകാർ ബി ജെ പി ആകുന്ന കാലത്ത്‌ ഡോ: സരിൻ എന്ത്‌ കൊണ്ട്‌ ഇടതുപക്ഷമായി എന്നതിന്‌ ഉദാഹരണമാണ്‌ ഈ രണ്ട്‌ സംഭവങ്ങളും…

പാലക്കാട്ടുകാർ Dr Sarin P ലെ മനുഷ്യ സ്നേഹിയെ തിരിച്ചറിയുക തന്നെ ചെയ്യും എന്നുറപ്പാണ്‌…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News