‘അതെന്താടാ ഇപ്പൊ അങ്ങനെ ഒരു ടോക്ക്‌’, സർവേയിൽ എൽഡിഎഫ് പരാജയപ്പെടും എന്ന് പറഞ്ഞ മനോരമ ഇപ്പോൾ പ്ലേറ്റ് മാറ്റി, യു ഡി എഫ് തരംഗം ഇല്ലെന്ന് വാർത്ത, അതും ഇംഗ്ലീഷിൽ

തെരഞ്ഞെടുപ്പിന് മുൻപ് കേരളത്തിൽ യുഡിഎഫ് തരംഗം ഉണ്ടെന്ന് സർവേ റിപ്പോർട്ട് നൽകിയ മനോരമയ്ക്ക് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ മനംമാറ്റം. ആ തരംഗം ഇപ്പോൾ ഇല്ലെന്നാണ് മനോരമ പറയുന്നത്. തങ്ങളുടെ ഇംഗ്ലീഷ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച തെരഞ്ഞെടുപ്പ് അവലോകനത്തിലായിരുന്നു കോൺഗ്രസ്സും യു ഡി എഫും പ്രതീക്ഷിച്ചത്‌ പോലെ അനുകൂലമായ ഒരു തരംഗം ഉണ്ടായിട്ടില്ല എന്ന് വ്യക്തമാക്കുന്നത്. ഇടതുപക്ഷ സഹയാത്രികൻ സുധീർ ഇബ്രാഹിം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ മനോരമയുടെ ഈ മനം മാറ്റം വ്യക്തമാണ്.

സുധീറിന്റെ ഫേസ്ബുക് പോസ്റ്റ്

AKSO READ: പ്രചാരണത്തിന്റെ തുടക്കം മുതല്‍ ആളില്ലാത്ത അവസ്ഥ; ആലത്തൂരില്‍ ആത്മവിശ്വാസം നഷ്ടപ്പെട്ട് യുഡിഎഫ്

മലയാള മനോരമ പോളിംഗിന്‌ ശേഷം മലയാളത്തിൽ എഴുതാതെ ഇംഗ്ലീഷിൽ എഴുതിയത്‌

1- വലിയ ആത്മവിശ്വാസം പ്രതീക്ഷയും വെച്ച്‌ പുലർത്തിയിരുന്ന കോൺഗ്രസ്സും യു ഡി എഫും പക്ഷെ പ്രതീക്ഷിച്ചത്‌ പോലെ അനുകൂലമായ ഒരു തരംഗം ഉണ്ടായിട്ടില്ല എന്നാണ്‌ കരുതുന്നത്‌…!

2-ഇരുപത്‌ സീറ്റിലും തങ്ങൾ വിജയിക്കും എന്ന് കരുതിയ പ്രതിപക്ഷത്തിന്റെ ആവേശം കെടുത്തുന്നതായി പോളിംഗ്‌ ശതമാനത്തിന്റെ കുറവ്‌..!

ALSO READ: മലപ്പുറത്തെ പോളിങ് ശതമാനം കുറഞ്ഞതില്‍ ആശങ്കയോടെ മുസ്ലിം ലീഗ്

3-സംസ്ഥാന സർക്കാരിനെതിരായ ഭരണവിരുദ്ധവികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും അത്‌ തങ്ങൾക്ക്‌ ഗുണകരമാകുമെന്നും കണക്ക്‌ കൂട്ടിയിരുന്നെങ്കിലും ആ പ്രതീക്ഷകൾ വോട്ടായില്ല എന്നാണ്‌ നിഗമനം…!

അതെന്താടാ… ഇപ്പോൾ അങ്ങനെ ഒരു ടോക്ക്‌…. സർവേയിൽ നീയൊക്കെ ഇങ്ങനെയല്ലല്ലോ പറഞ്ഞത്‌….!!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News