ഈ കെട്ട സംഘികാലത്ത്‌ , സംഘിയെന്ന് വിളിക്കുന്നത്‌ അപമാനമായും കമ്മ്യൂണിസ്റ്റ്‌ എന്നത്‌ അഭിമാനമായും കാണുന്ന മനുഷ്യർ, പ്രതീക്ഷകൾ

ഫാസിസ്റ്റുകളുടെ കെട്ടകാലത്ത് നടി സുഹാസിനിയും രജനികാന്തിന്റെ മകൾ ഐശ്വര്യയും എടുത്ത നിലപാടുകളെ അഭിനന്ദിച്ച് നിരവധി കുറിപ്പുകൾ സമൂഹ മാധ്യമങ്ങളിൽ വന്നിരുന്നു. അതിൽ സുധീർ ഇബ്രാഹിം എന്നയാളുടെ ഫേസ്ബുക് പോസ്റ്റ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ഈ കെട്ട സംഘികാലത്ത്‌ , സംഘിയെന്ന് വിളിക്കുന്നത്‌ അപമാനമായും കമ്മ്യൂണിസ്റ്റ്‌ എന്നത്‌ അഭിമാനമായും കാണുന്ന ഇത്തരം മനുഷ്യർ പ്രതീക്ഷ നൽകുന്നുവെന്നാണ് സുധീർ ഇബ്രാഹിം പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ പറയുന്നത്.

സുധീർ ഇബ്രാഹിമിന്റെ ഫേസ്ബുക് പോസ്റ്റ്

ALSO READ: പോയവർ പോകട്ടെ, ‘ഇന്ത്യ’ മുന്നണി ഒറ്റകെട്ടായി പോരാടും: നിതീഷ് കുമാറിന്റെ രാജിയിൽ മല്ലികാർജുൻ ഖാർഗെയുടെ മറുപടി

കഴിഞ്ഞ ദിവസങ്ങളിൽ നടി സുഹാസിനിയും ഐശ്വര്യ രജനീകാന്തും പറഞ്ഞ സ്റ്റേറ്റ്മെന്റുകൾ തമ്മിലുള്ള വ്യത്യാസം ശ്രദ്ധിച്ചിട്ടുണ്ടോ, രണ്ടും ചേർത്ത്‌ തന്നെ പറയണം.എന്തൊരു പ്രസ്താവനകൾ ആയിരുന്നു അത്‌, കേൾക്കുന്ന മനുഷ്യരിൽ അഭിമാനവും ആശ്വാസവും തോന്നിപ്പിക്കുന്നവ.നാണം കെട്ട സംഘി ഭാരതത്തിൽ ഇപ്പോഴും പ്രതീക്ഷകൾ ബാക്കിയാണ്‌. തന്റെ മകൻ സ്കൂൾ കാലം മുതൽ സി പി ഐ എം ആണെന്ന് അഭിമാനത്തോടെ പറയുന്നത്‌ രാജ്യം മുഴുവൻ അറിയപ്പെടുന്ന സിനിമാ കുടുംബത്തിലെ അംഗമാണ്‌. അതേ സമയം തന്റെ അച്ഛനെ സംഘി എന്ന് വിളിക്കരുതേ, അത്‌ ഞങ്ങൾക്ക്‌ അപമാനമാണ്‌‌ ,ഞങ്ങൾ സംഘിയല്ല, എന്ന് പറയുന്നതും അത്‌ പോലൊരു സിനിമാ കുടുംബത്തിലെ അംഗമാണ്‌.

സുഹാസിനി അഭിമാനത്തോടെ പറയുന്നുണ്ട്‌, തന്റെ മകൻ ടി നഗറിലെ സി പി ഐ എം ഓഫീസിലേയ്ക്ക്‌ ‌ കടന്ന് ചെന്ന നിമിഷത്തെക്കുറിച്ച്‌. ” അവർ ഭക്ഷണം കഴിക്കുകയായിരുന്നു. തന്റെ മകനോട്‌ അവർ ആരെന്ന് ചോദിച്ചില്ല,എവിടന്ന് വരുന്നു എന്ന് ചോദിച്ചില്ല, പേരെന്തന്ന് ചോദിച്ചില്ല,നിനക്ക്‌ എന്താണ്‌ വേണ്ടത്‌ എന്ന് ചോദിച്ചില്ല, വരു ഭക്ഷണം കഴിക്കാം എന്ന് ക്ഷണിക്കുകയായിരുന്നു ” ‌ അത്‌ പറയുന്ന നിമിഷം പ്രസംഗത്തിനിടയിൽ സുഹാസിനി വികാരഭരിതയാകുന്നുണ്ട്‌. കേൾക്കുന്ന നമ്മളും.

ALSO READ: ചാണകമിട്ടാൽ കവുങ്ങ് തഴച്ചു വളരും, പിന്നെ മുറുക്കാൻ അടയ്ക്കയ്ക്ക് വേറെവിടെയും പോകണ്ട

ഐശ്വര്യയും പറയുന്നത്‌ വികാരഭരിതയായി തന്നെയാണ്‌, അത്‌ പക്ഷെ തന്റെ അച്ഛൻ സംഘിയല്ല എന്ന് പറയാനാണ്‌‌, തന്റെ അച്ഛൻ മനുഷ്യത്വമുള്ളയാൾ എന്ന് പറയാനാണ്‌.‌. ഒരുപാട്‌ മനുഷ്യത്വം ഉള്ളയാൾ ആയത്‌ കൊണ്ടാണ്‌ അച്ഛൻ ലാൽ സലാം പോലൊരു സിനിമ ചെയ്യുന്നത്‌ എന്നും അവർ കൂട്ടിച്ചേർക്കുന്നുണ്ട്‌. മനുഷ്യത്വമുള്ളയാൾക്ക്‌ സംഘിയാകാൻ കഴിയില്ല എന്നും, അങ്ങനെ പറയുന്നത്‌ അപമാനം ആണെന്നും ഒരാൾ തുറന്ന് പറയുകയാണ്‌…!

ഒരിടത്ത്‌ ആരെന്നോ എന്തെന്നോ ചോദിക്കാതെ ആദ്യം ഭക്ഷണം കഴിക്കാം എന്ന് പറയുന്നു. മനുഷ്യത്വം എന്ന വാക്കിന്റെ പൂർണ്ണതയാണത്‌. അതിനെയാണ്‌ കമ്മ്യൂണിസം എന്ന് അഭിമാനത്തോടെ വിളിക്കുന്നത്‌. മറ്റൊരിടത്ത്‌ പറയുന്നത്‌, തന്റെ അച്ഛൻ മനുഷ്യത്വമുള്ളയാളാണ്‌, അത്‌ കൊണ്ട്‌ സംഘി എന്ന് വിളിക്കരുത്‌ എന്നാണ്‌. ഇത്രമേൽ സുന്ദരമായ രണ്ട്‌ പ്രസ്താവനകൾ അടുത്ത കാലത്ത്‌ കേട്ടിട്ടേയില്ല…! ഈ കെട്ട സംഘികാലത്ത്‌ , സംഘിയാണെന്ന് വിളിക്കുന്നത്‌ അപമാനമായും കമ്മ്യൂണിസ്റ്റ്‌ എന്നത്‌ അഭിമാനമായും കാണുന്ന മനുഷ്യർ.പ്രതീക്ഷകൾ ഇനിയും ബാക്കിയുണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News