വി.എം.സുധീരനെതിരെ പരിഹാസവുമായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. ഏറെ നാളുകള്‍ക്ക് ശേഷമാണ് സുധീരന്‍ ഇന്ന് കയറി വന്നത്. താന്‍ പാര്‍ട്ടി വിട്ടൂവെന്ന് പറഞ്ഞയാളാണ് സുധീരനെന്നും സുധാകരന്റെ പരിഹാസം. അയോധ്യ വിഷയത്തില്‍ പാര്‍ട്ടി ദേശീയ നേതൃത്വം പ്രതികരിക്കുമെന്ന് ദീപാ ദാസ് മുന്‍ഷി പറഞ്ഞു. കെപിസിസി എക്സിക്യൂട്ടീവ് യോഗത്തിന് ശേഷമാണ് ഇരുവരും മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരിച്ചത്.
ദീര്‍ഘകാലത്തിന് ശേഷം കെപിസിസി യോഗത്തിനെത്തിയ വി.എം.സുധീരന്‍ നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ചു. പരാതികള്‍ക്ക് പരിഹാരം ഉണ്ടായില്ലെന്നും രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കരുതെന്നും വാദിച്ചു. കെപിസിസി നേതൃത്വം പരാജയമെന്നും സുധീരന്‍ തുറന്നടിച്ചു. രണ്ട് ഗ്രൂപ്പ് ഉണ്ടായിരുന്നത് ഇപ്പോള്‍ അഞ്ച് ഗ്രൂപ്പായെന്നും സുധീരന്‍ പറഞ്ഞു. ഇതാണ് കെ.സുധാകരനടക്കമുള്ള നേതാക്കളെ ചൊടിപ്പിച്ചത്. സുധീരന്റെ വിമര്‍ശനം സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് സുധാകരന്റെ മറുപടി ഇങ്ങനെ.
Also Read: അയോധ്യ വിഷയത്തിൽ ലീഗും കോൺഗ്രസും എല്ലാക്കാലവും ന്യൂനപക്ഷങ്ങളെ വഞ്ചിച്ചു; അഹമ്മദ് ദേവർകോവിൽ
എന്നാല്‍ സുധീരന്‍ ഉന്നയിച്ച വിഷയങ്ങള്‍ രണ്ട് മണിക്കൂര്‍ യോഗം ചര്‍ച്ച ചെയ്തൂവെന്നാണ് കേരളത്തിന്റെ ചുമതയുള്ള എഐസിസി സെക്രട്ടറി ദീപാ ദാസ് മുന്‍ഷിയുടെ മറുപടി. അയോധ്യ വിഷയത്തില്‍ പാര്‍ട്ടി ദേശീയ നേതൃത്വം പ്രതികരിക്കുമെന്നും അവര്‍ പറഞ്ഞു.
കേരളത്തിന്റെ ചുമതയുള്ള എഐസിസി സെക്രട്ടറി ദീപാ ദാസ് മുന്‍ഷി പങ്കെടുത്ത ആദ്യ കെപസിസി യോഗമാണ് കെപിസിസിയില്‍ നടന്നത്. ആ യോഗത്തില്‍ അപ്രതീക്ഷിതമായി എത്തിയ സുധീരന്റെ വിമര്‍ശനം നേതൃത്വത്തിന് തിരിച്ചടിയായി. മാത്രമല്ല രാമക്ഷേത്ര പ്രതിഷ്ഠാ വിഷയത്തില്‍ സുധീരന്‍ നേതൃത്വത്തെ വിമര്‍ശിച്ചതും ദീപാ ദാസ് മുന്‍ഷിക്ക് വ്യക്തമായ മറുപടി നല്‍കാനാകത്തതും നേതാക്കളെ വെട്ടിലാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here