നിങ്ങളുടെ ഭക്ഷണത്തില്‍ സീതപ്പഴം ഉള്‍പ്പെടുത്തണം, കാരണം ഇതാണ്

സീതപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങള്‍ ഇവയാണ്:-

സീതപ്പഴം അള്‍സര്‍ സുഖപ്പെടുത്താനും അസിഡിറ്റി ഇല്ലാതാക്കാനും സഹായിക്കുന്നു.

സീതപ്പഴത്തില്‍ ചര്‍മ്മത്തിന് നിറം നല്‍കാനും കണ്ണിന്റെയും തലച്ചോറിന്റെയും ആരോഗ്യം മെച്ചപ്പെടുത്താനമുള്ള മൈക്രോ ന്യൂട്രീയന്റസ് അടങ്ങിയിട്ടുണ്ട്.

സീതപ്പഴം ഹീമോഗ്ലോബിന്‍ ഉയര്‍ത്താന്‍ വളരെയധികം സഹായിക്കും.

സീതപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന ബയോ ആക്റ്റീവ് തന്മാത്രകള്‍ ആന്റി ഒബെസോജെനിക്, ആന്റി ഡയബറ്റിസ്, ആന്റി കാന്‍സര്‍ ഗുണങ്ങള്‍ നല്‍കുന്നതാണ്.

ALSO READ:പൈനാപ്പിളിനുണ്ട് ഈ ഗുണങ്ങൾ; ദിവസേന ശീലമാക്കാം…

പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയും ആവശ്യത്തിലധികം അടങ്ങിയിട്ടുള്ളതിനാല്‍ ഹൃദയ സംബന്ധമായ രോഗങ്ങളില്‍ നിന്നും രക്ഷ നേടാനും നമ്മുടെ ഹൃദയത്തെ ആരോഗ്യ പൂര്‍വ്വം സംരക്ഷിക്കാനും സീതപ്പഴം സഹായിക്കുന്നു.

രക്തസമ്മര്‍ദ്ദത്തെ നിയന്ത്രണത്തിലാക്കാന്‍ സീതപ്പഴം സഹായിക്കുന്നു.

സീത പഴത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ ചര്‍മ്മത്തെയും മുടിയിഴകളെയും ആരോഗ്യകരമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു.

ദഹനക്കേടുകളെ പരിഹരിക്കാനും ഇത് മികച്ച രീതിയില്‍ ഗുണം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News