ആരോഗ്യഗുണങ്ങളാൽ സമ്പന്നമായ കരിമ്പിൻ ജ്യൂസ്

ആന്റിഓക്‌സിഡന്റുകൾ, ഫൈബർ എന്നിവയാൽ സമ്പന്നമാണ് കരിമ്പ്. നിരവധി ആരോ​ഗ്യ​ഗുണങ്ങൾ അടങ്ങിയ പാനീയമാണ് കരിമ്പിൻ ജ്യൂസ്. പതിവായി കരിമ്പിൻ ജ്യൂസ് കുടിക്കുന്നത് ശരീരത്തിനു പലരീതിയിലും ഉള്ള ആരോഗ്യം നൽകും.

കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഒന്നാണ് കരിമ്പ്. ഇതിന്റെ ജ്യൂസ് ശരീരത്തിൽ ഒരു ഡൈയൂററ്റിക് ആയി പ്രവർത്തിക്കുന്നു. വിവിധ ദഹന പ്രശ്നങ്ങൾ അകറ്റുന്നതിനും സഹായിക്കുന്നു.മഞ്ഞപ്പിത്തത്തിനുള്ള ചികിത്സയായി ഇത് ഉപയോഗിക്കുന്നു. കരിമ്പിൻ ജ്യൂസിൽ അടങ്ങിയിരിക്കുന്ന നാരുകൾ മലബന്ധം തടയാനും ശരീരത്തിന്റെ ബലഹീനത കുറക്കുന്നതിനും സഹായിക്കും.

ALSO READ: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; 4 പേര്‍ മരിച്ചു

കരിമ്പിലെ ആൽഫ ഹൈഡ്രോക്‌സി ആസിഡുകൾ മുഖക്കുരു, താരൻ എന്നിവ തടയാനും മിനുസമാർന്ന ചർമ്മം ലഭിക്കാനും സഹായിക്കുന്നു. ചില തരം ക്യാൻസറുകളെ ചെറുക്കാനും കരിമ്പ് സഹായിക്കും എന്നും പറയപ്പെടുന്നു. കരിമ്പിലടങ്ങിയിരിക്കുന്ന ഫ്ളേവനോയിഡ്സ് ആണ് ഇതിന് സഹായകമാകുന്നത്. പ്രത്യേകിച്ച് പ്രോസ്റ്റേറ്റ് ക്യാൻസർ, സ്തനാർബുദം എന്നിവയെ അകറ്റാനാണ് ഇത് പ്രയോജനപ്പെടുന്നതെന്നും വിദഗ്ധർ പറയുന്നു.

കരിമ്പിൻ ജ്യൂസിൽ ആന്റിഓക്‌സിഡന്റുകൾ, ഫിനോളിക് ആസിഡ്, ഫ്ലേവനോയ്ഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ചർമ്മത്തിൽ ഈർപ്പം നിലനിർത്താനും മൃദുവും തിളക്കവുമുള്ളതാക്കാനും ഇത് സഹായിക്കുന്നു. കരിമ്പിലെ ഗ്ലൈക്കോളിക് ആസിഡ് ചർമ്മത്തിന്റെ തിളക്കം നിലനിർത്താനും സഹായിക്കുന്നു.മുടി വളർച്ചയ്ക്ക് കരിമ്പിൻ ജ്യൂസ് സഹായിക്കുന്നു.വിറ്റാമിൻ ബി 12, ഇരുമ്പ് എന്നിവയുൾപ്പെടെയുള്ള അവശ്യ പോഷകങ്ങളും ഇതിലുണ്ട്.

കരിമ്പിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം ആമാശയത്തിലെ പിഎച്ച് ബാലൻസ് സൂക്ഷിക്കുന്നതിന് സഹായിക്കുന്നു.കരിമ്പിൻ ജ്യൂസ് പുരുഷന്മാരിൽ ബീജത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുന്നു എന്നാണ് പഠനം പറയുന്നത്.

ALSO READ: ഗാസയിലെ ആശുപത്രിയിൽ ബോംബാക്രമണം; 40 മരണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News