ഷുഗര്‍-ഫ്രീ എന്ന് കണ്ട് ചാടി വീഴേണ്ട, പഞ്ചസാര അടങ്ങിയിട്ടുണ്ടെന്ന് ഐസിഎംആർ

ഷുഗര്‍-ഫ്രീ എന്ന പേരിൽ വരുന്ന പാക്കറ്റ് ഫുഡുകളിലും പഞ്ചസാര അടങ്ങിയിട്ടുണ്ടെന്ന് ഐസിഎംആര്‍.ഫുഡ് സേഫ്റ്റിയുടെ ലേബൽ കണ്ട് ആരോഗ്യകരമാണെന്ന് കരുതി വാങ്ങുന്ന പല പാക്കറ്റ് ഭക്ഷണങ്ങളും അനാരോ​ഗ്യകരമാണെന്ന് ഐസിഎംആര്‍ പുറത്തിറക്കിയ മാർ​ഗനിർദേശത്തിൽ പറയുന്നു.

ALSO READ:നീറ്റില്‍ ക്രമക്കേട് നടന്നെന്ന് ആരോപണം; പരീക്ഷ വീണ്ടും നടത്തണമെന്ന് ആവശ്യം

കൊഴുപ്പിന്‍റെയും പഞ്ചസാരയുടെയും അളവ് ഇത്തരം ഫുഡുകളിൽ കൂടുതലായിരിക്കും. ഇത്തരം ഭക്ഷണങ്ങളിലെ ലേബലിൽ ഉയര്‍ന്ന കലോറിയും ഗ്ലൈസെമിക് സുചികയും സൂചിപ്പിക്കണമെന്നും ഐസിഎംആർ ​പുറത്തിറക്കിയ മാർഗ്ഗനിർദേശത്തിൽ പറയുന്നു.വെറും 10 ശതമാനം പഴച്ചാർ മാത്രമാണ് യഥാർഥ ഫ്രഷ് ജ്യൂസ് പാനീയങ്ങളിൽ അടങ്ങിയിരിക്കുന്നത്. നോ-കൊളസ്‌ട്രോള്‍ എന്ന പേരിൽ ഇറങ്ങുന്ന ഭക്ഷണങ്ങളിൽ 100 ശതമാനം കൊഴുപ്പ് അടങ്ങിയിട്ടുണ്ടാവമെന്നും ഐ സി എം ആർ പറയുന്നു ​. ഭക്ഷണത്തിന്റെ പേര്, ചേരുവകളുടെ പട്ടിക, ബ്രാന്‍ഡിന്റെ പേര്, കാലാവധി, അലര്‍ജന്‍ ഡിക്ലറേഷന്‍ എന്നിവ ഒരു ലേബലില്‍ ഉണ്ടാവമെന്നും ഐസിഎംആർ വ്യക്തമാക്കി.

ALSO READ:ചന്ദ്രബാബു നായിഡുവിന്റെ സത്യപ്രതിജ്ഞ ചടങ്ങ് മാറ്റി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration