വേനല്‍ക്കാലത്തെ തണുപ്പിക്കാന്‍ കരിമ്പിന്‍ ജ്യൂസ്

വേനല്‍ക്കാലത്ത് തണുത്ത വെള്ളമോ ജ്യൂസോ കുടിക്കുമ്പോള്‍ കിട്ടുന്ന സന്തോഷം വെറെ തന്നെയാണ്. അത്തരത്തില്‍ രുചിയുടെ കാര്യത്തിലും ഗുണത്തിന്റെ കാര്യത്തിലും മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് കരിമ്പിന്‍ ജ്യൂസ്. ദാഹം മാറുമെന്ന് മാത്രമല്ല ശരീരത്തിന് വേണ്ട ഫൈബറും പ്രോട്ടീനും വൈറ്റമിന്‍ എ, ബി, സിയും ആന്റി ഓക്സിഡന്റുകളുമെല്ലാം കിട്ടുമെന്ന ഗുണവുമുണ്ട്.

ദിവസവും കരിമ്പിന്‍ ജ്യൂസ് കുടിക്കുന്നവരുടെ രോഗപ്രതിരോധശേഷി ശക്തിപ്പെടും. ഇതിലെ ആന്റിഓക്സിഡന്റുകളും വൈറ്റമിന്‍ സിയുമാണ് പ്രതിരോധ സംവിധാനത്തെ ബലപ്പെടുത്തുന്നത്. കാല്‍സ്യം, മഗ്‌നീഷ്യം, ഫോസ്ഫറസ്, അയണ്‍, പൊട്ടാസിയം പോലുള്ള ധാതുക്കള്‍ അടങ്ങിയിട്ടുള്ള കരിമ്പിന്‍ ജ്യൂസ് എല്ലുകളെ ശക്തിപ്പെടുത്തി ഓസ്റ്റിയോപോറോസിസ് പോലുള്ള രോഗങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കും. ശരീരത്തില്‍ നിന്ന് വിഷാംശവും അണുബാധകളും നീക്കം ചെയ്യാനും കരിമ്പിന്‍ ജ്യൂസ് നല്ലതാണ്. മൂത്രനാളിയിലെ അണുബാധ, മൂത്രമൊഴിക്കുമ്പോള്‍ പുകച്ചില്‍ പോലുള്ള പ്രശ്നങ്ങള്‍ എന്നിവ നിയന്ത്രിക്കാന്‍ ഇടയ്ക്കിടെ കരിമ്പിന്‍ ജ്യൂസ് കുടിക്കാം.

ചര്‍മ്മ സംരക്ഷണത്തിന് ഗുണം ചെയ്യും

കരിമ്പിന്‍ ജ്യൂസ് ആന്റി ഓക്സിഡന്റുകള്‍, മഗ്‌നീഷ്യം, ഇരുമ്പ്, മറ്റ് ഇലക്ട്രോലൈറ്റുകള്‍ എന്നിവ കൊണ്ട് സമ്പുഷ്ടമാണ്. ഇത് ശരീരത്തിലെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ, ഇത് മുഖക്കുരു മൂലമുണ്ടാകുന്ന പാടുകളും ചര്‍മ്മത്തിലെ വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങളും കുറയ്ക്കാന്‍ സഹായിക്കും.

ദഹനവ്യവസ്ഥയെ സുഗമമാക്കുന്നു

കരിമ്പില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ മലബന്ധം തടയാനും ബലക്ഷയം കുറയ്ക്കാനും സഹായിക്കും. കരിമ്പ് ജ്യൂസിലെ പൊട്ടാസ്യം ആമാശയത്തിലെ പിഎച്ച് അളവ് സന്തുലിതമാക്കുകയും ദഹനരസങ്ങളുടെ ഒഴുക്ക് സുഗമമാക്കുകയും ചെയ്യും. വയറിലെ അണുബാധ തടയാനും ഇത് സഹായിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News