പഞ്ചസാര ഒട്ടും ഉപയോഗിക്കാതെ പഞ്ഞിപോലെ സോഫ്റ്റായ മധുരമൂറും കേക്ക് നമുക്ക് സിംപിളായി വീട്ടിലുണ്ടാക്കിയാലോ? സോഫ്റ്റായ കേക്ക് നല്ല കിടിലന്‍ രുചിയില്‍ വീട്ടിലുണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?
ചേരുവകള്‍
മൈദ – 1 കപ്പ്
മുട്ട – 1 എണ്ണം
പാല്‍ – കാല്‍ കപ്പ്
ശര്‍ക്കര ഉരുക്കിയത് – കാല്‍ കപ്പ്
ഓയില്‍ – കാല്‍ കപ്പ്
ബേക്കിംഗ് പൗഡര്‍ – 1 ടീസ്പൂണ്‍
ഉപ്പ് – 2 നുള്ള്
Also Read : കഷ്ണങ്ങളൊന്നും ഉടയാതെ നല്ല കുറുകിയ സാമ്പാര്‍ തയ്യാറാക്കാന്‍ ഒരു എളുപ്പവഴി
തയ്യാറാകുന്നവിധം
മൈദയും ബേക്കിങ് പൗഡറും ഉപ്പും ഒന്ന് അരിച്ചു വയ്ക്കാം.
ശേഷം ഒരു മിക്‌സിയുടെ ജാറില്‍ മുട്ട അടിച്ചെടുക്കാം.
അതിനു ശേഷം ശര്‍ക്കര പാനി, ഓയില്‍, പാല്‍ എന്നിവ ചേര്‍ത്ത് വീണ്ടും അടിക്കണം.
ശേഷം അരിച്ചുവച്ച മൈദ ചേര്‍ത്ത് കേക്ക് ബാറ്റര്‍ തയാറാക്കാം.
ഇത് കേക്ക് ടിന്നില്‍ ഒഴിച്ച് പ്രഷര്‍ കുക്കറില്‍ 35 മിനിറ്റ് ബേക്ക് ചെയ്‌തെടുക്കാം.
Also Read : ഒട്ടും വഴുവഴുപ്പില്ലാതെ കുഴഞ്ഞുപോകാതെ വെണ്ടയ്ക്ക മെഴുക്കുപുരട്ടിയുണ്ടാക്കാന്‍ ഒരെളുപ്പവഴി !
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here