വീട് വില്‍ക്കാന്‍ നിയമപരമായി എനിക്ക് പരിപൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ട്, സുഗതകുമാരിയുടെ മകൾ

കവയിത്രി സുഗതകുമാരിയുടെ വീടായ ‘വരദ’ വിറ്റതിൽ പ്രതികരണവുമായി മകള്‍ ലക്ഷ്മിദേവി.
തനിക്കൊരാവശ്യം വന്നാൽ വില്‍ക്കാന്‍ പറഞ്ഞ് രേഖാമൂലം അമ്മ തന്റെ പേരിലാക്കി തന്നതാണ് വരദയെന്നും വീട് വില്‍ക്കാന്‍ തനിക്ക് നിയമപരമായി പരിപൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ടെന്നും ലക്ഷ്മിദേവി പറഞ്ഞു.

സ്മാരകമാക്കാനോ താമസിക്കാനോ പറ്റാത്ത അവസ്ഥയിലുള്ള വീട് വില്‍ക്കുകയല്ലാതെ മറ്റൊന്നിനും സാധിക്കുമായിരുന്നില്ലെന്നും അവർ പറഞ്ഞു. വീട് സ്മാരകമാക്കണമെങ്കിൽ അതിന് ഏറ്റവും ഉചിതം അമ്മ ഏറ്റവുംകാലം ജീവിച്ചിരുന്ന അഭയ എന്ന വീടാണെന്നും മകൾ കൂട്ടിച്ചേർത്തു. വീട് നശിപ്പിക്കുകയില്ലെന്നും വൃക്ഷങ്ങള്‍ മുറിച്ചു മാറ്റുകയില്ലെന്നും ഉറപ്പുനല്‍കിയവര്‍ക്കാണ് വീട് കൈമാറിയതെന്നും അവര്‍ പ്രസ്താവനയിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News