നല്ല നാടൻ സുഖിയൻ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം…
ആവശ്യ സാധനങ്ങൾ:
ചെറുപയർ – 250 ഗ്രാം
മൈദാ മാവ്- 1 കപ്പ്
മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
ജീരകം – 2 ടീസ്പൂൺ
ശർക്കര- 1 എണ്ണം
ഏലയ്ക്ക – 4 എണ്ണം പൊടിച്ചത്
തേങ്ങാപ്പീര- 1/2 കപ്പ്
സൺഫ്ലവർ ഓയിൽ- 400 മില്ലി ലിറ്റർ
Also read:അഞ്ച് മിനിറ്റ് മതി, വളരെ ഈസിയായി ചപ്പാത്തിക്ക് ഒരു കറി ഉണ്ടാക്കാം
ഉണ്ടാക്കുന്ന വിധം:
ചെറുപയർ കുറച്ച് വെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വേവിക്കുക. ശേഷം മൈദാ മാവിൽ ആവശ്യത്തിന് വെള്ളം ഒഴിച്ച് ഒരു ദോശ മാവ് പരുവത്തിൽ മിക്സ് ചെയ്യാം.
ശേഷം മഞ്ഞൾപ്പൊടിയും ജീരകവും വേവിച്ച പയറിൽ ഏലയ്ക്ക പൊടിച്ചതും ശർക്കര ചീകിയത്തും തേങ്ങാ പീരയും ചേർത്ത് നന്നായി യോജിപ്പിക്കാം. ശേഷം ഈ മിക്സ് ബോൾ രൂപത്തിൽ ആക്കി മാവിൽ മുക്കി എണ്ണയിൽ പൊരിച്ചെടുക്കുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here