ഗള്‍ഫ് രാജ്യങ്ങളിലെ കനത്ത ചൂട് അവസാനിക്കുന്നതിന്റെ അടയാളമായി വിലയിരുത്തപ്പെടുന്ന ‘സുഹൈല്‍’ നക്ഷത്രം ഉടന്‍ പ്രത്യക്ഷപ്പെടും. പരമ്പരാഗതമായി അറബ് സമൂഹം കാലാവസ്ഥാ മാറ്റത്തിന്റെ ചിഹ്നമായാണ് നക്ഷത്രം ഉദിക്കുന്നതിനെ വിലയിരുത്തുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ കഴിഞ്ഞ മാസങ്ങളില്‍ അനുഭവപ്പെടുന്ന കടുത്ത ചൂടിന് ഉടന്‍ ആകാശത്ത് ‘സുഹൈല്‍’ ഉദിക്കുന്നതോടെ ശമനം വരുമെന്നാണ് കാലാവസ്ഥ കേന്ദ്രങ്ങള്‍ പറയുന്നത്.
ALSO READ:തൃശൂർ ടൗണിൽ അഞ്ചടിയോളം ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തി
ഇന്ന് മുതല്‍ രാത്രിയില്‍ ആകാശത്ത് തിളങ്ങുന്ന നക്ഷത്രമായി സുഹൈലിനെ കാണാം. ഭൂമിയില്‍നിന്ന് 310 പ്രകാശവര്‍ഷം അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത്. സുഹൈല്‍ നക്ഷത്രത്തിന്റെ ഉദയത്തോടെ, ഗള്‍ഫ് മേഖലയില്‍ സുഫ്രിയ’ എന്നറിയപ്പെടുന്ന പരിവര്‍ത്തന സീസണ്‍ ആരംഭിക്കുന്നു. തുടര്‍ന്നുവരുന്ന 40 ദിവസങ്ങള്‍ക്കുള്ളില്‍ ചൂട് കുറഞ്ഞ് മിതമായ കാലാവസ്ഥയിലേക്കും ഒക്ടോബര്‍ പകുതിയോടെ ശീതകാലത്തിലേക്കും വഴിമാറും. അത്യുഷ്ണം അവസാനിക്കുന്നതിന്റെ സൂചനകള്‍ യുഎഇ ഉള്‍പ്പെടെ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. 40 മുതല്‍ 50 ഡിഗ്രിവരെ താപനിലയില്‍ ഗള്‍ഫ് മേഖല വെന്തുരുകുമ്പോള്‍ മാനത്ത് സുഹൈല്‍ ഉദിക്കുമെന്ന വാര്‍ത്ത ചെറിയ ആശ്വാസമല്ല സമ്മാനിക്കുന്നത്, പ്രത്യേകിച്ച് തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക്.
ALSO READ:യു പിയിൽ മുസ്ലിം സൊമാറ്റോ ജീവനക്കാരന് നേരെ ആക്രമണം; നാല് പേര്‍ക്കെതിരെ കേസ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here