വേനല്‍ച്ചൂട് കുറയുന്നതിന്റെ സൂചനയായി സുഹൈല്‍ നക്ഷത്രമുദിച്ചു. 53 ദിവസം നീണ്ടു നില്‍ക്കുന്ന സുഹൈല്‍ സീസണിന്റെ തുടക്കമായാണ് സുഹൈല്‍ നക്ഷത്രത്തിന്റെ വരവ് കണക്കാക്കുന്നത്. രാജ്യാന്തര വാന നിരീക്ഷണ കേന്ദ്രത്തിന്റെ കണക്ക് പ്രകാരം സിറിയസിന് ശേഷം രാത്രി ആകാശത്ത് ഏറ്റവും തിളക്കമുള്ള രണ്ടാമത്തെ നക്ഷത്രമാണ് സുഹൈല്‍. കിഴക്കുപടിഞ്ഞാറന്‍ ചക്രവാളത്തിലാണ് സുഹൈല്‍ തെളിഞ്ഞത്. കൊടും വേനലില്‍ ചുട്ടുപൊള്ളുന്ന യു.എ.ഇ.യിലെ ജനങ്ങള്‍ക്ക് ആശ്വാസമായാണ് സുഹൈല്‍ നക്ഷത്രം പ്രത്യക്ഷപ്പെട്ടത്.
also read :ഇന്ത്യൻ വിദ്യാർത്ഥിയെ ലണ്ടനിൽ മരിച്ച നിലയിൽ കണ്ടെത്തി
അറബ് വിശ്വാസവുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്ന നക്ഷത്രമാണ് സുഹൈല്‍. സുഹൈല്‍ നക്ഷത്രം തെളിയുന്നത് ചൂട് കുറയുന്നതിന്റെ സൂചനയായാണ് പരമ്പരാഗതമായി അറബ് ജനത കാണുന്നത്. ഇനിയുള്ള രണ്ട് മാസക്കാലം പകലിന്റെ ദൈര്‍ഘ്യം 13 മണിക്കൂറില്‍ താഴെയായിരിക്കും. ഭൂമിയില്‍ നിന്ന് 313 പ്രകാശവര്‍ഷം അകലെയാണിത്. അറബ് രാജ്യങ്ങളില്‍ മത്സ്യബന്ധനത്തിനും കൃഷിക്കും അനുയോജ്യമായ സമയം നിശ്ചയിക്കുന്നത് സുഹൈല്‍ നക്ഷത്രത്തെ ആശ്രയിച്ചാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here