‘നായകൻറെ മടിയിലിരുന്ന് ഐസ്ക്രീം നുണയണം’, ഞാനും ശോഭനയും അത് തൊടില്ലെന്ന് പറഞ്ഞു: സുഹാസിനി

സിനിമാ ജീവിതത്തിൽ തനിക്ക് നേരിടേണ്ടി വന്ന ചില മോശം അനുഭവങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് പ്രിയ നടി സുഹാസിനി. ഒരിക്കൽ സിനിമയിൽ നായക്‌നറെ മടിയിലിരുന്ന് ഐസ്ക്രീം കഴിക്കണമെന്ന് സംവിധായകൻ പറഞ്ഞെന്ന് സുഹാസിനി വെളിപ്പെടുത്തി. അത് ചെയ്യാൻ തനിക്ക് സാധിക്കില്ലെന്ന് അപ്പോൾ തന്നെ വ്യക്തമാക്കിയെന്നും, സുഹൃത്ത് ശോഭനയ്ക്കും ഇത്തരത്തിൽ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സുഹാസിനി പറഞ്ഞു.

ALSO READ: ടോയ്‌ലെറ്റിൽ വെച്ചാണ് രജിനി അദ്ദേഹത്തിന്റെ പ്രശസ്തമായ ആ സ്റ്റൈൽ പരിശീലിച്ചത്: ഓർമ്മ പങ്കുവെച്ച് നടൻ ജോസ്

സുഹാസിനി പറഞ്ഞത്

എന്നോട് നായക നടന്റെ മടിയിൽ ഇരിക്കാൻ പറഞ്ഞു. ഞാൻ പറ്റില്ലെന്ന് തീർത്തു പറഞ്ഞു. 1981കാലമാണ്. ഇത് ഇന്ത്യയാണ് പാർക്കിൽ വച്ച് ഒരു സ്ത്രീയും പുരുഷന്റെ മടിയിൽ ഇരിക്കില്ല. ഞാനും ഇരിക്കത്തില്ല. നടന്റെ മടിയിൽ ഇരുന്ന് അദ്ദേഹം ഐസ് ക്രീം കഴിക്കുകയും എന്നെ കഴിപ്പിക്കുകയും ചെയ്യുന്നതാണ് സീൻ. അതേ ഐസ് ക്രീം തന്നെ ഞാൻ കഴിക്കില്ലെന്ന് പറഞ്ഞു. ഒപ്പം സീൻ മാറ്റണമെന്നും. പുതിയൊരു ഐസ് ക്രീം കൊണ്ടുവരാൻ ഞാൻ പറയുന്നത് കേട്ട് സംവിധായകൻ ഞെട്ടിപ്പോയി. ഞാൻ പറയാൻ പാടില്ലാത്തത് എന്തോ പറഞ്ഞത് പോലെ. നിങ്ങൾ നിരസിക്കുകയാണോ എന്ന് ചോദിച്ചപ്പോൾ, അതേ..അത് ഞാൻ തൊടില്ലെന്ന് തന്നെ തീർത്തു പറഞ്ഞു. ഇത്തരത്തിൽ ഒരു പാട്ടും ഞാൻ നിരസിച്ചിട്ടുണ്ട്.

ALSO READ: വർഷങ്ങൾക്ക് ശേഷം ചെന്നൈ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ആ രണ്ടു നായകന്മാർ വീണ്ടും കണ്ടുമുട്ടി, കെട്ടിപ്പിടിച്ച് രജിനിയും ജോസും

എന്റെ അടുത്ത സുഹൃത്തും നടിയുമായി ശോഭനയ്ക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട്. ഒരു സീൻ ചെയ്യാൻ പറ്റില്ലെന്ന് ശോഭന തീർത്തു പറഞ്ഞു. അന്ന്, നീയെന്താണ് സുഹാസിനി ആണെന്നാണോ വിചാരം എന്നാണ് ശോഭനയോട് സംവിധായകൻ ചോദിച്ചത്. അതിന് ശേഷം ശോഭന എന്നോട് നിങ്ങൾക്കെന്താ പ്രത്യേകത വല്ലതും ഉണ്ടോന്ന് ചോദിച്ചു. അതേന്ന് ഞാനും പറഞ്ഞു. സിനിമയിൽ ഇനിയും സുഹാസിനിമാരും ശോഭനമാരും ഉണ്ടാകണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News