മമ്മൂട്ടി ഇന്റര്‍നാഷണല്‍ സിനിമയുടെ ഒരു ലൈബ്രറിയായിട്ടുണ്ടെന്ന് നടി സുഹാസിനി. കണ്ണൂര്‍ സ്‌ക്വാഡൊക്കെ വളരെ മികച്ചതായിരുന്നു,അതൊക്കെ കാണുമ്പോള്‍ മമ്മൂട്ടി സിനിമയെ എന്‍ജോയ് ചെയ്യുകയാണെന്ന് മനസിലാകുമെന്നും സുഹാസിനി പറഞ്ഞു. ദ ക്യൂവിന് അനുവദിച്ച അഭിമുഖത്തില്‍ ആണ് നടി ഇക്കാര്യം പറഞ്ഞത്.
‘മമ്മൂക്കയുടെ സിനിമയിലെ യാത്ര അതിശയകരമാണ്. ദുബായില്‍ പോകുമ്പോള്‍ ഞാന്‍ അദ്ദേഹത്തോട് പറയുന്ന ഒരു കാര്യമുണ്ട്. ചില ഇന്റര്‍നാഷണല്‍ ഫിലിംസിന്റെ പേര് പറഞ്ഞിട്ട്, ഇവിടെ അത്തരം സിനിമകള്‍ കിട്ടുന്നില്ലെന്നാണ് പറയാറുള്ളത്. അദ്ദേഹത്തിന് അത്തരം സിനിമകള്‍ കിട്ടേണ്ടതുണ്ടെന്നും പറയാറുണ്ട്.പക്ഷെ ഇപ്പോള്‍ മമ്മൂട്ടി ഇന്റര്‍നാഷണല്‍ സിനിമയുടെ ഒരു ലൈബ്രറിയായിട്ടുണ്ട്. മമ്മൂക്കയുടെ ഭ്രമയുഗം, കാതല്‍, കണ്ണൂര്‍ സ്‌ക്വാഡ് പോലെയുള്ള സിനിമകളെക്കെ കാണുമ്പോള്‍ മമ്മൂക്ക സിനിമയെ എന്‍ജോയ് ചെയ്യുകയാണെന്ന് മനസിലാകും എന്നാണ് സുഹാസിനി പറഞ്ഞത്.
ALSO READ: ‘സ്തുതി പാടി ആരാധകർ’ ;കാത്തിരിപ്പിന് ദിവസങ്ങൾ ബാക്കി; അമൽ നീരദ് ചിത്രത്തിന്റെ ബുക്കിംഗ് ആരംഭിച്ചു
അമിതാഭ് ബച്ചനെ പോലെ മമ്മൂക്ക പെര്‍ഫോമന്‍സ് ആസ്വദിക്കുകയാണ്. എന്നാൽ അമിതാഭ് ബച്ചന്‍ ക്യാരക്ടര്‍ റോളുകള്‍ മാത്രം ചെയ്യുമ്പോൾ മമ്മൂക്ക മെയിന്‍ റോളും വളരെ അഭിമാനമുണ്ട്,’ എന്നും സുഹാസിനി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here