സ്വയം ജീവനൊടുക്കാൻ ചിന്തിക്കല്ലേ…. പ്രതിരോധത്തിലൂടെയും ഭക്ഷണക്രമത്തിലൂടെയും ആത്മഹത്യാചിന്തകൾ ഒഴിവാക്കാം

ആത്മഹത്യ ചിന്തകൾ ഇന്നത്തെ മനുഷ്യരിൽ വളരെയധികമാണ്. പ്രത്യേകിച്ച് യുവാക്കൾ. നാളെയുടെ പ്രതീക്ഷകളാകേണ്ട യുവാക്കൾ വിഷാദത്തിനടിമപ്പെട്ട് ജീവനൊടുക്കാൻ തീരുമാനിക്കുന്ന അവസ്ഥ അത്യന്തം വേദനാജനകമാണ്. പലരും വിഷാദത്തിന് മരുന്നില്ല എന്നും ആത്മഹത്യാചിന്തകൾ മാറ്റാൻ കഴിയില്ല എന്ന് പറയുമ്പോഴും ചില പ്രതിരോധങ്ങളിലൂടെയും ഭക്ഷണക്രമത്തിലൂടെയും ഒരു പരിധിവരെ ഇത്തരം ചിന്തകളെ നിയന്ത്രിക്കാൻ സാധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. സാധാരണഗതിയിൽ അമിതമായ ആത്മഹത്യാചിന്തകൾ ഉള്ളവർ കഠിനമായ മനോവിഷമം അനുഭവിക്കുന്നവരായിരിക്കും. കടുത്ത നിരാശയും നിസ്സഹായാവസ്ഥയുമാണ് അവരെ ഇത്തരം മാനസിക പ്രശനങ്ങളിൽ കൊണ്ടെത്തിക്കുന്നത്.

Also Read: ഡ്രൈവിങ് പരിശീലനത്തിനിടെ യുവതിയോട് അപമര്യാദയായി പെരുമാറി; പരിശീലകൻ അറസ്റ്റിൽ

നിരന്തരമായ മാനസിക സമ്മർദം, വിഷാദരോഗം, ഉത്കണ്ഠ, ലഹരി ഉപയോഗം തുടങ്ങിയവയെല്ലാം ഒരു മനുഷ്യനെ ആത്മഹത്യയിലേക്ക് നയിക്കാം. ആത്മഹത്യാ ചിന്തയെ ചെറുക്കൻ ചില ഭക്ഷ്യക്രമങ്ങൾ ശ്രമിച്ച് നോക്കാവുന്നതാണ്. വിഷാദരോഗം നേരിടുന്നവർക്കും ഇത് സഹായകമാണ്. ഓമേഗ-3 സമൃദ്ധമായ മത്സ്യങ്ങൾ – സാൽമൺ, മത്തി, ചാള പോലുള്ളവ. പഴങ്ങൾ – ഓറഞ്ച്, ആപ്പിൾ, വാഴപ്പഴം. പച്ചക്കറിക്കകൾ – പാലക്, ബ്രൊക്കോളി, കാരറ്റ്. മുഴുധാന്യങ്ങൾ – ഓട്സ്, ബ്രൗൺ റൈസ്. പയറുവർഗങ്ങൾ – ചെറുപയർ, കടല എന്നിവയാണ് ഒമേഗ 3 അടങ്ങിയ ഭക്ഷണങ്ങൾ. അതേസമയം അമിത കാഫീൻ അടങ്ങിയ കാപ്പി, ചായ എന്നിവ ഒഴിവാക്കുന്നത് നല്ലതാണ്.

Also Read: മകളുടെ വിവാഹത്തിനായി നാട്ടിലെത്തിയയാളും മകളും വാഹനാപകടത്തിൽ മരിച്ചു; സംഭവം വിമാനത്താവളത്തിൽനിന്ന് വീട്ടിലേക്ക് വരുന്നതിനിടെ

പ്രോസസ്സ് ചെയ്ത ഭക്ഷണങ്ങൾ, ഫാസ്റ്റ് ഫുഡ്, അമിത പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ, പാക്കറ്റ് ഫുഡ് എന്നിവയും ഒഴിവാക്കാം. എന്നാൽ ഭക്ഷണക്രമം കൊണ്ട് മാത്രം ഒരാളെ വിഷാദത്തിൽ നിന്നും ആത്മഹത്യാചിന്തകളിൽ നിന്നും പൂർണമായും മാറ്റാൻ സാധിക്കില്ല. മതിയായ ഉറക്കം, വ്യായാമം, മാനസിക പിന്തുണ എന്നിവയും പ്രധാന ഘടകങ്ങളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News