അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുടെ ആത്മഹത്യ; അന്വേഷണം ക്രൈം ബ്രാഞ്ചിന്

കൊല്ലം പരവൂരില്‍ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുടെ ആത്മഹത്യ കേസില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. കൊല്ലം സിറ്റി ക്രൈംബ്രാഞ്ചിന് വിട്ടുകൊണ്ട് കമ്മീഷണര്‍ ഉത്തരവിറക്കി. അനീഷ്യയുടെ ആത്മഹത്യയില്‍ സഹപ്രവര്‍ത്തകനും മേല്‍ ഉദ്യോഗസ്ഥനും പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു.

അനീഷ്യയുടെ ആത്മഹത്യയ്ക്ക് കാരണം മാനസിക പീഡനമാണെന്ന് അനീഷ്യയുടെ അമ്മ വെളിപ്പെടുത്തിയിരുന്നു. ആത്മഹത്യയില്‍ സഹപ്രവര്‍ത്തകര്‍ക്കും, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനും പങ്കെന്ന് അനീഷ്യയുടെ അമ്മ പ്രസന്ന പറഞ്ഞു. മകള്‍ നേരിട്ടത് കടുത്ത മാനസിക പീഡനമാണെന്നും ഡിഡിപി വിളിച്ചു വരുത്തി മകളെ ആക്ഷേപിച്ചുവെന്നും പ്രസന്ന പറഞ്ഞു. ആത്മഹത്യയ്ക്ക് കാരണക്കാരായവരെ കുറിച്ച് ഡയറിയില്‍ അനീഷ്യ രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് കുടുംബം പറഞ്ഞു.

ALSO READ:“ക്ഷേത്രസമൃദ്ധമായ മുസ്ലിംരാജ്യം”; കെ ടി ജലീൽ എംഎൽഎയുടെ പുസ്തകം പ്രകാശനം ചെയ്തു

തൊഴിലിടത്തെ സമ്മര്‍ദം, മേലുദ്യോഗസ്ഥരുടെ മാനസിക പീഡനവും കടുത്തമാനസിക സമ്മര്‍ദം ഉള്‍പ്പെടെ വ്യക്തമാക്കുന്ന അനീഷ്യയുടെ അഞ്ച് ശബ്ദസന്ദേശങ്ങളാണ് പുറത്തുവന്നത്. ഇതുള്‍പ്പെടെ അനീഷ്യയെ മാനസികസമ്മര്‍ദത്തിലാക്കിയെന്ന് അഭിഭാഷകര്‍ പറയുന്നു. ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനെതിരെയാണ് ഗുരുതര പരാതി. മറ്റുളളവരുടെ മുന്നില്‍വെച്ച് കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് പരസ്യമാക്കിയെന്നാണ് ആക്ഷേപം. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നാണ് അഭിഭാഷകരുടെ ആവശ്യം. കൊല്ലം പരവൂര്‍ പൊലീസ് അന്വേഷണം തുടരുന്നതിനോടൊപ്പം ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും അന്വേഷണത്തിന് ഉത്തരവിട്ടു. ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങള്‍ വിശദമായി എഴുതിയിരുന്ന ഡയറിയും പൊലീസിന് ലഭിച്ചു. നെടുങ്ങോലം പോസ്റ്റ് ഓഫീസ് ജംങ്ഷന് സമീപം പ്രശാന്തിയില്‍ എസ് അനീഷ്യ ഞായറാഴ്ചയാണ് തൂങ്ങി മരിച്ചത്. മാവേലിക്കര സെഷന്‍സ് കോടതി ജഡ്ജ് അജിത് കുമാറാണ് അനീഷ്യയുടെ ഭര്‍ത്താവ്.

ALSO READ:കനത്ത സുരക്ഷാവലയത്തില്‍ 75ാമത് റിപ്പബ്ലിക് ദിനാഘോഷത്തിനൊരുങ്ങി രാജ്യം; ഇമ്മാനുവല്‍ മക്രോണ്‍ മുഖ്യാതിഥി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News