പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ ആത്മഹത്യാ ശ്രമം

പാലക്കാട് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ ഫ്‌ലാറ്റ്‌ഫോമിലെ ഇരുമ്പ് കമ്പിയില്‍ കെട്ടിത്തൂങ്ങാന്‍ യുവാവിന്റെ ശ്രമം. രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമിലെ നടപ്പാതയോട് ചേര്‍ന്നുള്ള കമ്പിയിലാണ് മുണ്ട് മുറുക്കി യുവാവ് കഴുത്തില്‍ കുരുക്കിട്ടത്.

Also Read:  പല ദേശീയ നേതാക്കളും കേരളത്തിന്റെ സമരത്തിൽ പങ്കുചേരും; വിവിധ സംസ്ഥാനങ്ങളിലേക്ക് പടർന്നുകയറുന്ന പോരാട്ടമാകും ഈ സമരം: മന്ത്രി എ കെ ശശീന്ദ്രൻ

ആര്‍പിഎഫും അഗ്‌നിശമനസേനയും ചേര്‍ന്ന് കുരുക്കഴിച്ച് യുവാവിനെ താഴെയിറക്കി. പേരും സ്വദേശവും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പരസ്പര വിരുദ്ധമായാണ് യുവാവ് സംസാരിക്കുന്നതെന്ന് ആര്‍പിഎഫ്. ആരോഗ്യ പരിശോധനയ്ക്കായി യുവാവിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News