ഇരിങ്ങാലക്കുടിയില്‍ പെട്രോള്‍ പമ്പില്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ മരിച്ചു

തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ പെട്രോൾ പമ്പിൽ, പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു. കാട്ടുങ്ങച്ചിറ സ്വദേശി 43 വയസ്സുള്ള ഷാനവാസ് ആണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം. കുടുംബവഴക്കാണ് ആത്മഹത്യക്ക് കാരണമെന്നാണ് സൂചന.
ഇരിങ്ങാലക്കുട മറീന ആശുപത്രിക്കു സമീപത്തെ പെട്രോള്‍ പമ്പില്‍ ഇന്നലെ രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. കുപ്പിയുമായി പെട്രോൾ പമ്പിൽ എത്തിയ ഷാനവാസ് പെട്രോൾ ആവശ്യപ്പെട്ടു. എന്നാൽ പമ്പ് ജീവനക്കാർ കുപ്പിയില്‍ പെട്രോൾ നൽകിയില്ല, തുടർന്ന് കന്നാസുമായി എത്തി പെട്രോൾ വാങ്ങിയ ശേഷം ദേഹത്ത് ഒഴിച്ച് പോക്കറ്റിൽ കരുതിയിരുന്ന ലൈറ്റര്‍ ഉപയോഗിച്ച് തീ കൊളുത്തുകയായിരുന്നു.
സമീപത്തെ ഹോട്ടലിൽ ചായ കുടിക്കാൻ എത്തിയ തൃശൂർ അഗ്നി രക്ഷ നിലയത്തിലെ വോളന്റീയർ വിനു സംഭവം കണ്ടയുടൻ പമ്പിലേക്ക് ഓടിയെത്തി ‘ഫയർ എക്സ്റ്റിങ്ഗ്വിഷര്‍’ ഉപയോഗിച്ചു തീ അണച്ചു. വിനുവിന്‍റെ സമയോചിതമായ ഇടപെടലാണ് പമ്പിലേക്ക് തീ പടരാതെ വൻ ദുരന്തം ഒഴിവാക്കിയത്. ഗുരുതരമായി പൊള്ളലേറ്റ ഷാനവാസിനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നു പുലര്‍ച്ചെ മരണമടയുകയായിരുന്നു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News