ആത്മഹത്യ ശ്രമം; വിഷം അകത്തു ചെന്ന ഡിസിസി ട്രഷററുടെ മകൻ മരിച്ചു

വിഷം അകത്തു ചെന്ന ഡി. സി. സി ട്രഷററുടെ മകൻ മരിച്ചു. വയനാട് ഡി. സി.സി ട്രഷറർ എൻ. എം വിജയന്റെ മകൻ മണിച്ചിറ മണിചിറക്കൽ ജിജേഷ് (28) ആണ് മരിച്ചത്. ജിജേഷിനെയും പിതാവ് എൻ. എം വിജയനെയും ചൊവ്വാഴ്ച വൈകിട്ടോടെയാണ് വിഷം അകത്തു ചെന്ന നിലയിൽ വീട്ടിൽ കാണപ്പെട്ടത്.

ഗുരുതരാവസ്ഥയിൽ കാണപ്പെട്ട ഇരുവരെയും ആദ്യം സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് വൈകിട്ടോടെ ജിജേഷ് മരണപ്പെട്ടത്. എൻ. എം വിജയന്റെ നില ഗുരുതരമായി തുടരുകയാണ്.

also read: മകന് ട്രാൻസ്ജെൻഡർ യുവതിയുമായി പ്രണയം; ആന്ധ്രയില്‍ ദമ്പതികള്‍ ജീവനൊടുക്കി

അതേസമയം വിജയനും കിടപ്പുരോഗിയായ മകനുമാണ് വിഷം കഴിച്ചത്. ചൊവ്വാഴ്ച രാത്രി ഒമ്പതോടെയാണ് ഇരുവരെയും അവശനിലയിൽ കണ്ടെത്തിയത്. ബത്തേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു

ഏറെക്കാലം സുൽത്താൻ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായിരുന്നു വിജയൻ. വിജയന്റെ ഇ‍ളയമകൻ നീണ്ടകാലമായി കിടപ്പിലാണ്. പരസഹായമില്ലാതെ കാര്യങ്ങളൊന്നും ചെയ്യാൻ സാധിക്കാത്ത അവസ്ഥയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News