സുഹൃത്തുമായുണ്ടായ തര്‍ക്കത്തിന് പിന്നാലെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യുവതിയുടെ ആത്മഹത്യാശ്രമം. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.ഡിപ്പാര്‍ച്ചര്‍ റാമ്പിന്റെ റെയിലിങ്ങിന് മുകളില്‍ കയറിയ യുവതി, താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു. ബെംഗളൂരു സ്വദേശിനിയായ എം. ശ്വേത (22) യാണ്, സുഹൃത്ത് വിഷ്ണുവര്‍ധനുമായുള്ള തര്‍ക്കത്തിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
എന്നാല്‍ വിമാനത്താവളത്തിലെ സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടല്‍ യുവതിയുടെ ജീവന്‍ രക്ഷിച്ചുവെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഇരുവരും ബെംഗളൂരുവില്‍നിന്ന് ഹൈദരാബാദില്‍ എത്തിയതായിരുന്നു.
CISF: Always at service to win hearts and minds.
Prompt response by CISF personnel foiled suicide attempt of a young women by jumping off from Terminal Building @ Hyderabad Airport. #PROTECTIONandSECURITY with #HUMANITY@HMOIndia@MoCA_GoI@AAI_Official pic.twitter.com/2MaLssSiHq— CISF (@CISFHQrs) June 11, 2023
തിരിച്ചുള്ള യാത്രയ്ക്കായാണ് വെള്ളിയാഴ്ച രാത്രി വിമാനത്താവളത്തിലെത്തിയത്. രാത്രി 11 മണിയോടെ ചില വിഷയങ്ങളില്‍ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതോടെ ശ്വേത ആത്മഹത്യാ ഭീഷണി മുഴക്കി.
തുടര്‍ന്ന് ഡിപ്പാര്‍ച്ചര്‍ റാമ്പിന്റെ റെയിലിങ്ങിന് മുകളില്‍ കയറി. റെയിലിങ്ങില്‍നിന്ന് തൂങ്ങിക്കിടന്ന ശ്വേതയെ കണ്ട് ആളുകള്‍ വിമാനത്താവള ജീവനക്കാരെയും സുരക്ഷാജീവനക്കാരെയും വിവരം അറിയിക്കുകയായിരുന്നു.
ALSO READ: കടലോരത്തിനിനി സുരക്ഷിതമായി കിടന്നുറങ്ങാം, 5300 കോടിയുടെ തീരസംരക്ഷണ പ്രവര്‍ത്തനങ്ങൾ പുരോഗമിക്കുന്നു
റാമ്പില്‍നിന്ന് ഇറങ്ങാന്‍ കൂട്ടാക്കാത്തതോടെ, സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥരില്‍ ഒരാള്‍ യുവതിയോട് അനുനയസംഭാഷണത്തിനെത്തുകയും പിടിച്ച് മുകളിലേക്ക് കയറ്റി രക്ഷപ്പെടുത്തുകയുമായിരുന്നു. രക്ഷപ്പെടുത്തിയതിന് പിന്നാലെ ശ്വേതയ്ക്കും വിഷ്ണുവര്‍ധനും പൊലീസ് പ്രത്യേകം കൗണ്‍സിലിങ് നല്‍കിയ ശേഷമാണ് വിട്ടയച്ചത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here