കുടുംബത്തിലെ 5 പേർ ആത്മഹത്യ ചെയ്ത നിലയിൽ: സംഭവം ബാംഗളൂരിൽ

ബം​ഗളൂരുവിൽ ഒരു കുടുംബത്തിലെ 5 പേർ മരിച്ച നിലയിൽ. കടബാധ്യത മൂലമുള്ള ആത്മഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനം. മരിച്ചവരിൽ 3 കുട്ടികളുമുണ്ട്. തുമകുരു ജില്ലയിലാണ് സംഭവം. ​ഗരീബ് സാബ്, ഭാര്യ സുമയ്യ, മക്കളായ ഹസീറ, സുബാൻ, മുനീർ എന്നിവരാണ് മരിച്ചത്. തൂങ്ങിമരിച്ച നിലയിലായിരുന്നു. ഞായറാഴ്ച രാത്രിയാണ് മരണം നടന്നതെന്നാണ് നി​ഗമനം.

ആത്മഹത്യക്കുറിപ്പും ലോൺ നൽകിയവർ നിരന്തരമായി ശല്യം ചെയ്യുന്നുവെന്ന് പറയുന്ന വീഡിയോയും പൊലീസ് കണ്ടെത്തി. തുമകുരുവിൽ കബാബ് വിൽപ്പനക്കാരനാണ് ​ഗരീബ്. സംഭവവുമായി ബന്ധപ്പെട്ട് 5 പേരെ ചോദ്യം ചെയ്‌തെന്നും പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News