യുവ ഡോക്ടർ ഷഹനയുടെ ആത്മഹത്യ; ആശങ്ക രേഖപ്പെടുത്തി ദേശീയ വനിതാ കമ്മീഷൻ

സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടർന്ന് ഡോക്ടർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ ആശങ്ക രേഖപ്പെടുത്തി. അഞ്ചു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കുവാൻ പൊലീസിനോട് ദേശീയ വനിതാ കമ്മീഷൻ ആവശ്യപ്പെട്ടു. സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ സമൂഹത്തിന്റെ ഉത്തരവാദിത്തം നിർണായകം ആണെന്നും വനിതാ കമ്മീഷൻ വ്യക്തമാക്കി. പ്രതിയുടെയും കുടുംബത്തിന്റെയും അറസ്റ്റ് ഉറപ്പാക്കണം എന്നും വനിതാ കമ്മീഷൻ അറിയിച്ചു.

Also read:ഇന്ത്യന്‍ വിപണി കീഴടക്കാന്‍ ആപ്പിള്‍; പുതിയ ലക്ഷ്യം ഇങ്ങനെ

അതേസമയം, തിരുവനന്തപുരത്ത് യുവ ഡോക്ടർ ഷഹന ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ റുവൈസിന്റെ പിതാവ് ഒളിവിൽ. പൊലീസ് ചോദ്യം ചെയ്യാൻ എത്തിയപ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ കോടതിയിൽ ഇന്ന് നൽകും. സുഹൃത്തുക്കളുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തും. ഷഹനയുടെ കുടുംബത്തിന്റെ പരാതിയിൽ റുവൈസിന്റെ പിതാവിൻറെ പങ്ക് അന്വേഷിക്കും. സ്ത്രീധനത്തിനായി റുവൈസും കുടുംബവും ഷഹനയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തിയെന്ന് ഷഹനയുടെ കുടുംബം ആരോപിച്ചിരുന്നു.

Also read:ഞാന്‍ സ്‌നേഹിക്കുന്ന ഒരാളുമായുള്ള സന്തോഷകരമായ നിമിഷങ്ങള്‍; മയോനിയെ ചേർത്ത് പിടിച്ച് വീണ്ടും ​ഗോപി സുന്ദർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News