വയനാട്ടിലെ ലോണ്‍ ആപ് ഭീഷണിയെ തുടര്‍ന്നുള്ള ആത്മഹത്യ. ക്യാന്‍ഡി ക്യാഷിനു പുറമെ അജയ് രാജ് മറ്റു വായ്പ ആപുകളും ഉപയോഗിച്ചെന്നു സംശയം. ഫോണില്‍ മറ്റു ആപുകളും. വിശദമായ പരിശോധന വേണമെന്ന് പോലീസ്. അജയ് രാജിന് വന്നത് എല്ലാം ഇന്റര്‍നെറ്റ് കോളുകള്‍. സന്ദേശം വന്ന വാട്‌സാപ്പ് നമ്പറുകള്‍ ഉപയോഗിച്ച ഫോണിന്റെ ഐ പി അഡ്രസ് കണ്ടെത്താന്‍ ശ്രമം.
Also Read: കണ്ടെയ്ൻമെൻ്റ് സോണിലെ പ്രവർത്തനം വിലയിരുത്താൻ യോഗം ചേരും
അതേ സമയം ജില്ലയില്‍ ലോണ്‍ ആപ് സംബന്ധിച്ച് മൂന്ന് പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. പണം തിരികെ ആവശ്യപ്പെട്ട് കാന്‍ഡി മണി എന്ന ലോണ്‍ ആപില്‍ നിന്ന് തുടര്‍ച്ചയായി അജയ്രാജിന് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. ആത്മഹത്യ ചെയ്യുന്നതിന്റെ അഞ്ച് മിനുട്ട് മുന്‍പ് വരെ ഇത്തരം സന്ദേശങ്ങള്‍ ലഭിച്ചു.മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങളും പ്രചരിച്ചു.ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ചിത്രങ്ങള്‍ ലഭിച്ചതോടെ അജയ്രാജ് മാനസിക സംഘര്‍ഷത്തിലായെന്നാണ് പൊലീസ് നിഗമനം. ഇദ്ദേഹത്തിന്റെ രണ്ട് ഫോണുകള്‍ സൈബര്‍ വിഭാഗം പരിശോധിക്കുകയാണ്.ആത്മഹത്യ പ്രേരണ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ആദ്യഘട്ടത്തില്‍ നടക്കുന്നത്.
Also Read: അഞ്ചുദിവസത്തെ പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കം
സംസ്ഥാനത്തിന് പുറത്തുള്ള പണമിടപാട് സംഘങ്ങളുടെ സമാന രീതിയിലുള്ള ഭീഷണികളില്‍ ഈ വര്‍ഷം 20 പരാതികള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.അതില്‍ പ്രധാനപ്പെട്ട മൂന്ന് പരാതികള്‍ക്കൊപ്പം ഈ കേസിലും പൊലീസ് വിശദമായ അന്വേഷണത്തിനാണ് തയ്യാറെടുക്കുന്നത്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here