തിരുവനന്തപുരത്ത് യുവാവ് ക‍ഴുത്തറുത്ത് അത്മഹത്യ ചെയ്തു

തിരുവനന്തപുരം നെടുമങ്ങാട് വലിയമലയിൽ യുവാവ് ക‍ഴുത്തറുത്ത് അത്മഹത്യ ചെയ്തു. വലിയമല കുര്യാത്തി സ്വദേശി മനോജ് (42) ആണ് മരിച്ചത്. ചൊവ്വാ‍ഴ്ച രാവിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.

തിങ്കളാ‍ഴ്ച രാത്രി വീട്ടിൽ വെച്ച് ഭാര്യയുമായി വഴക്കുണ്ടാക്കിയ ശേഷം മുറിയിൽ കയറി കതകടച്ചു ബ്ലെയ്ഡ് ഉപയോഗിച്ച് കഴുത്ത് സ്വയം മുറിക്കുകയായിരുന്നു. 12 മണിയോടെ വീട്ടുകാർ മുറി തുറന്ന് നോക്കിയപ്പോഴാണ് കഴുത്ത് മുറിച്ച നിലയിൽ കണ്ടെത്തിയത്.

ALSO READ: കണ്ണൂരിൽ പൊലീസിനെ ആക്രമിച്ച കേസിൽ 4 പ്രതികളെ കൂടി അറസ്റ്റ് ചെയ്‌തു

ഉടൻ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ട് പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വലിയമല പൊലീസ് കേസെടുത്തു.

ALSO READ: ഹിമാചൽ പ്രദേശിലെ മഴക്കെടുതിയിൽ മരണം 51 കവിഞ്ഞു; കാണാതായവർക്കായി തെരച്ചിൽ തുടരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News