യാത്രക്കാരന്‍ ഓടുന്ന ട്രെയിനിനുള്ളില്‍ സ്വയം വെടിവെച്ച് മരിച്ചു

ഓടുന്ന ട്രെയിനില്‍ യാത്രക്കാരന്‍ സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തു. വെസ്റ്റ് ബംഗാളിലെ ജല്‍പായ്ഗുരി സ്റ്റേഷനരികെ നോര്‍ത്ത് ഈസ്റ്റ് എക്‌സ്പ്രസില്‍ തിങ്കളാഴ്ച്ച രാത്രി എട്ട് മണിയോടെയാണ് സംഭവം.

മരിച്ച വ്യക്തിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇയാളുടെ പക്കല്‍ യാത്രാ ടിക്കറ്റോ വ്യക്തിവിവരങ്ങള്‍ അടങ്ങുന്നോ രേഖകളോ ഇല്ലെന്ന് എന്‍.എഫ്.ആര്‍(നോര്‍ത്ത് ഫ്രണ്ടിയര്‍ റെയില്‍വെ) വക്താവ് സഭ്യസചി ദേ പറഞ്ഞു. തോക്കുമായി യാത്രക്കാരന്‍ എവിടെ നിന്നാണ് ട്രെയിനിനുള്ളിലേക്ക് കടന്നതെന്നും വിവരമില്ല. ഫോറന്‍സിക് അന്വേഷണം നടക്കുകയാണ്. ന്യു ജല്‍പായ്ഗുരി സ്റ്റേഷനില്‍ സംഭവം നടന്ന കോച്ച് ട്രെയിനില്‍ നിന്നും വേര്‍പ്പെടുത്തി.

ഗുവാഹത്തിയിലെ കമഖ്യ മുതല്‍ ന്യൂഡല്‍ഹിയിലെ ആനന്ദ് വിഹാര്‍ ടെര്‍മിനല്‍ വരെ ഓടുന്ന ട്രെയിനാണ് നോര്‍ത്ത് ഈസ്റ്റ് എക്‌സ്പ്രസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News