“അനിയത്തിക്കുട്ടിക്ക് എല്ലാ ആശംസകളും… ഇനിയും ഒരുപാട് പാടുക, സന്തോഷമായിട്ടിരിക്കുക…” ചിത്രക്ക് പിറന്നാൾ ആശംസകളുമായി സുജാതയും കുടുംബവും

കേരളത്തിന്റെ വാനമ്പാടിയായ കെ എസ് ചിത്രയുടെ ജന്മദിനമാണ് ഇന്ന്. ഗായികയെന്ന നിലയിൽ മാത്രമല്ല, വ്യക്തിയെന്ന നിലയിലും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവളാണ് കെ എസ് ചിത്ര. കേരളത്തിൽ മാത്രമല്ല, കേരളത്തിന് പുറത്തും ചിത്രക്ക് ആരാധകർ ഏറെയാണ്. പാട്ടിനോളം തന്നെ ചിത്രയുടെ ലാളിത്യത്തെയും പുഞ്ചിരിയെയും ഏറെ സ്നേഹിക്കുന്നവരാണ് മലയാളികൾ.

Also read: ”നാൽപ്പത് വർഷങ്ങൾക്ക് ശേഷവും ഞാൻ അവളുടെ അംഗരക്ഷകയാണ്”, ട്വിങ്കിൾ ഖന്ന

ഒട്ടുമിക്ക സെലിബ്രിറ്റികൾക്കും ആരാധകർക്കൊപ്പം തന്നെ ഹേറ്റേഴ്സും വിമർശകരും ധാരാളം ഉണ്ടാവാറുണ്ട്. എന്നാൽ ഹേറ്റേഴ്‌സ് ഒട്ടും തന്നെയില്ലാത്ത ഒരു സെലിബ്രിറ്റി ഗായികയാണ് കെ എസ് ചിത്ര. ചിത്രക്ക് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഗായികയായ സുജാത മോഹൻദാസും കുടുംബവും.

“ഹാപ്പി ബർത്ത്ഡേ ചിത്രാ… ഇതൊരു സ്‌പെഷ്യൽ പിറന്നാളാണ്. 60-ആം പിറന്നാളാണിത്. അടുത്തിടെ 60-ആം പിറന്നാൾ ആഘോഷിച്ചയാളാണ് ഞാൻ. മൂന്നു മാസത്തിനു മൂത്ത ചേച്ചിയാണ് ഞാൻ. ഇനിയും ഒരുപാട് പാടുക, സന്തോഷമായിട്ടിരിക്കുക…” എന്നാണ് വീഡിയോ വഴി സുജാത ചിത്രയെ ആശംസിച്ചത്.

മലയാളികൾക്ക് ചിത്ര വാനമ്പാടിയാണ്, തമിഴർക്ക് ചിന്നക്കുയിൽ,കർണാടകർക്ക് കന്നഡ കോകില, ആന്ത്രക്കാർക്ക് സംഗീത സരസ്വതി, മുംബൈക്കാർക്ക് പിയ ബസന്തി. പാടിയ ഭാഷകളിലെല്ലാം ചിത്രക്ക് ആരാധകരേറെയാണ്. പദ്മശ്രീ, പദ്മഭൂഷൺ പുരസ്കാരങ്ങൾ, ആറ് ദേശീയ പുരസ്കാരങ്ങൾ, പതിനാറ് തവണ കേരള സർക്കാർ പുരസ്കാരം, ആന്ധ്രാ, തമിഴ്‌നാട് സർക്കാരുകളുടെ പുരസ്കാരങ്ങളടക്കം 243-ലേറെ അവാർഡുകൾ കെ എസ് ചിത്രക്ക് ലഭിച്ചിട്ടുണ്ട്.

Also read: ഡോ വന്ദനാ ദാസ് കൊലക്കേസ്; പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി

വിവിധ ഭാഷകളിലായി 25,000 ലേറെ ഗാനങ്ങൾ പാടിയ ചിത്രയുടെ സംഗീത ജീവിതം നാല് പതിറ്റാണ്ടുകൾ പിന്നിടുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News