ന്യൂയോർക്കിലെ ബ്രൂക്കിലിനിൽ രജിസ്റ്റേർഡ് നഴ്സായി സേവനം അനുഷ്ഠിച്ചിരുന്ന സുജാത സോമരാജൻ അന്തരിച്ചു

ന്യൂയോർക്കിലെ ബ്രൂക്കിലിനിൽ രജിസ്റ്റേർഡ് നഴ്സായി സേവനം അനുഷ്ഠിച്ചിരുന്ന സുജാത സോമരാജൻ (64)  അന്തരിച്ചു. ബ്രൂക്കിലിനിലെ കോണി ഐലന്‍റ് ഹോസ്പിറ്റലിലായിരുന്നു സുജാത ജോലി ചെയ്തിരുന്നത്. ഇന്ത്യൻ മിലിട്ടറിയിൽ നഴ്സായിരുന്ന സുജാത വിവാഹശേഷമാണ് അമേരിക്കയിലേക്ക് കുടിയേറിയത്. നീണ്ട മുപ്പത് വർഷത്തെ സേവനത്തിനിടയിൽ പലതവണ മികച്ച സേവനത്തിനുള്ള അവാർഡ് കരസ്ഥമാക്കിയിട്ടുള്ള സുജാത അക്യൂട്ട് ആന്‍റ് ക്രിട്ടിക്കൽ കെയറിലെ ഇരുപത് വർഷത്തെ മികച്ച സേവനത്തിനുള്ള അവാർഡും, ഇരുപത്തഞ്ച് വർഷത്തിലെ മികച്ച സേവനത്തിനുള്ള അവാർഡും നേടിയിട്ടുണ്ട്.

ALSO READ: ദേഹാസ്വാസ്ഥ്യം, ടർക്കിഷ് എയർലൈൻസ് പൈലറ്റ് യാത്രാമധ്യേ മരിച്ചു; ന്യൂയോർക്കിൽ അടിയന്തര ലാൻഡിങ് നടത്തി ‍വിമാനം

ശ്രീനാരയണ അസ്സോസ്സിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ സജീവ അംഗവും സംഘടനയുടെ ട്രഷററും ആയിരുന്നു. വുമൺസ് ഫോറം സെക്രട്ടറി ആയും പ്രർത്തിച്ചിട്ടുണ്ട്. റാന്നി ഉതിമൂട് കുളത്താണിൽ വീട്ടിൽ സോമരാജൻ നാരായണന്‍റെ ഭാര്യയും ചെങ്ങന്നൂർ ആല നടുവിലമുറിയിൽ വീട്ടിൽ പരേതരായ  ഭാസ്ക്കരന്‍റെയും കമലമ്മയുടെയും മകളും ആണ്. മകള്‍: അശ്വതി സോമരാജൻ.  മരുമകന്‍:  ഷോൺ മിലൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News