‘ഇന്നോവ കാർ തുണികൊണ്ട് മറച്ച് ആയിരുന്നു വിദ്യാബാലൻ വസ്ത്രം മാറിയത്, കാരവാന്‍ ഇല്ലായിരുന്നു’: സംവിധായകൻ സുജയ് ഘോഷ്

vidyabalan

2012 ൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം കഹാനിയുടെ നിര്‍മാണത്തില്‍ അനുഭവിക്കേണ്ടിവന്ന ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് സംവിധായകൻ സുജോയ് ഘോഷ്. കുറഞ്ഞ ബജറ്റില്‍ ചിത്രീകരിച്ച സിനിമ ആയതിനാൽ അഭിനേതാക്കള്‍ക്കടക്കം വേണ്ട സൗകര്യം ഏര്‍പ്പെടുത്താന്‍ സാധിച്ചില്ലെന്നാണ് സുജയ് ഘോഷ് പറഞ്ഞത്.

വിദ്യാബാലന് പോലും ഒരു കാരവാന്‍ നല്‍കാന്‍ സാധിച്ചില്ല. ഇതേത്തുടര്‍ന്ന് റോഡരികിൽ നിര്‍ത്തിയിട്ട ഇന്നോവ കാർ കറുത്ത തുണികൊണ്ട് മറച്ച് അതിനുള്ളിലിരുന്നായിരുന്നു വിദ്യാബാലൻ വസ്ത്രം മാറിയത് എന്നാണ് സുജയ് ഘോഷ് പറഞ്ഞത്.

ALSO READ: ഏറ്റവും ശക്തയായ സ്ത്രീയാണ്; അമൃത സുരേഷിന് പിന്തുണയുമായി ഗോപി സുന്ദർ

ഒരു അഭിമുഖത്തിലാണ് സംവിധായകൻ ഇക്കാര്യം പറഞ്ഞത്. കൂടാതെ സിനിമയ്ക്ക് വേണ്ടി വിദ്യാബാലൻ കാണിച്ച പ്രതിബദ്ധതയെക്കുറിച്ച് സംവിധായകന്‍ പറഞ്ഞു. വിദ്യാബാലന് കഹാനി വേണ്ടെന്ന് വെക്കാമായിരുന്നു. എന്നാല്‍, അവര്‍ നല്‍കിയ വാക്കിന്റെ പുറത്താണ് ചിത്രത്തില്‍ അഭിനയിച്ചത് എന്നും വാക്കിന് വിലനൽകുന്ന വ്യക്തിയാണ് താരം എന്നും സംവിധായകൻ പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News