സുജിത വധം; യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ രാഷ്ട്രീയം മറച്ചുവയ്ക്കാന്‍ മാധ്യമശ്രമം: എം സ്വരാജ്

മലപ്പുറം തുവ്വൂരില്‍ കൃഷിഭവന്‍ ജീവനക്കാരി സുജിതയുടെ കൊലപാതകത്തില്‍ അറസ്റ്റിലായ പ്രതിയുടെ രാഷ്ട്രീയം മറച്ചുവയ്ക്കാന്‍ മാധ്യമശ്രമം നടക്കുന്നുവെന്ന് എം സ്വരാജ്. പ്രമുഖമാധ്യമങ്ങളുടെ ഓണ്‍ലൈന്‍ പതിപ്പുകളില്‍ വന്ന വാര്‍ത്തകളില്‍ എത്ര സമര്‍ത്ഥമായാണ് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ രാഷ്ട്രീയത്തെ മറച്ചുവെച്ച് രക്ഷിക്കാന്‍ ശ്രമിക്കുന്നതെന്ന് മാധ്യമ വിദ്യാര്‍ത്ഥികളെങ്കിലും കണ്ടുപഠിക്കേണ്ടതാണെന്ന് സ്വരാജ് ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

സ്വരാജിന്റെ കുറിപ്പ്

കൃഷിഭവന്‍ ജീവനക്കാരിയായ സുജിത എന്ന സ്ത്രീയെ മലപ്പുറം ജില്ലയിലെ തുവ്വൂരില്‍ നിഷ്ഠൂരമായി കൊന്ന് കുഴിച്ചുമൂടിയെന്ന വിവരം പുറത്തുവന്നിട്ട് ഒരു ദിവസമായി. ഉറ്റവരും ഉടയവരും പോലീസും സുജിതയെ തേടി അലയുമ്പോള്‍ അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് യുഡിഎഫ് പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് പ്രഖ്യാപിക്കുന്നു.

ഒടുവില്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് വിജയിപ്പിക്കാന്‍ അവിശ്രമം പ്രവര്‍ത്തിച്ച യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി വിഷ്ണു എന്ന ക്രിമിനലിന്റെ വീട്ടുവളപ്പില്‍ കൊന്നുകുഴിച്ചുമൂടിയ നിലയില്‍ സുജിതയുടെ മൃതദേഹം കണ്ടെടുക്കുന്നു. അതെ, ഒരു സ്ത്രീയെ ക്രൂരമായികൊന്ന് സ്വന്തം വീട്ടുമുറ്റത്ത് കുഴിച്ചിട്ട ശേഷം അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് പോലീസിനും സര്‍ക്കാരിനുമെതിരെ പ്രക്ഷോഭം നയിക്കുക.

Also Read: ‘നിന്നെക്കാൾ മികച്ച ഒരുത്തിയെ എനിക്കും എന്നേക്കാൾ മികച്ച ഒരുത്തനെ നിനക്കും കിട്ടിയേനെ’, വിവാഹവാർഷിക ദിനത്തിൽ ലിസ്റ്റിൻ സ്റ്റീഫൻ

ഒരു സിനിമാ കഥയല്ല. ഇന്നലെ തുവ്വൂരില്‍ നടന്നതാണ്. രാധയെ പിച്ചിച്ചീന്തി കൊലപ്പെടുത്തിയ നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസില്‍ നിന്ന് അരമണിക്കൂര്‍ യാത്ര ചെയ്താല്‍ എത്താവുന്ന സ്ഥലമാണ് തുവ്വൂര്‍. ഇത് സംബന്ധിച്ച് പ്രമുഖമാധ്യമങ്ങളുടെ ഓണ്‍ലൈന്‍ പതിപ്പുകളില്‍ വന്ന വാര്‍ത്തകളില്‍ എത്ര സമര്‍ത്ഥമായാണ് യൂത്ത് കോണ്‍സ് നേതാവിന്റെ രാഷ്ട്രീയത്തെ മറച്ചുവെച്ച് രക്ഷിക്കാന്‍ ശ്രമിക്കുന്നതെന്ന് മാധ്യമ വിദ്യാര്‍ത്ഥികളെങ്കിലും കണ്ടു പഠിയ്‌ക്കേണ്ടതാണ്.

ഒരു മണ്ഡലം സെക്രട്ടറി വിഷ്ണുവിനെ ‘താല്‍ക്കാലികജീവനക്കാരന്‍ വിഷ്ണു ‘ വാക്കി കുളിപ്പിച്ചെടുക്കാനും വരികള്‍ക്കിടയില്‍ പോലും മണ്ഡലം സെക്രട്ടറിയുടെ രാഷ്ട്രീയം പറയാതിരിക്കാനും പറഞ്ഞവര്‍ തന്നെ ഒരു വാക്കിലൊക്കെ ഒതുക്കാനും എത്ര മാത്രമാണ് ജാഗ്രത പാലിക്കുന്നത്.

Also Read: ചപാര്‍ട്ടി കാര്യങ്ങളില്‍ ഇടപെടാന്‍ പൊലീസിന് അധികാരമില്ല, നടപടി അപലപനീയം: സീതാറാം യെച്ചൂരി

ഇന്ന് ഈ വിഷയം എത്ര ചാനലുകളില്‍ രാത്രി ചര്‍ച്ചയ്ക്ക് വിഷയമാവുമെന്ന് നോക്കാം. മണ്ഡലം സെകട്ടറിക്കൊക്കെ ചാനലുകള്‍ വല്ല വിലയും കൊടുക്കുന്നുണ്ടോ എന്ന് ഒന്നറിയണമല്ലോ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News