വൈകിട്ട് ചായയ്ക്ക് പലഹാരം ആയോ? എന്നും വടയും അടയുമൊക്കെ കഴിച്ച് മടുത്തോ? എങ്കിൽ ഇന്ന് വെറൈറ്റിക്ക് ഒരു സുഖിയൻ ഉണ്ടാക്കിയാലോ? എങ്കിൽ വേഗം അടുക്കളയിലേക്ക് വിട്ടോ! റെസിപ്പി ഇതാ
ആവശ്യമായ ചേരുവകൾ
ചെറുപയർ- 300 ഗ്രാം
മൈദാ മാവ്- 1 കപ്പ്
ജീരകം – 2 ടീസ്പൂൺ
തേങ്ങാപ്പീര- 1/2 കപ്പ്
ഏലയ്ക്ക – 4 എണ്ണം പൊടിച്ചത്
മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
ശർക്കര- 1 എണ്ണം
സൺഫ്ലവർ ഓയിൽ- 400 മില്ലി ലിറ്റർ
തയാറാക്കുന്ന വിധം
ചെറുപയർ കുറച്ച് വെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് കുക്കറിൽ വേവിക്കണം. ശേഷം മൈദാ മാവിൽ ആവശ്യത്തിന് വെള്ളം ഒഴിച്ച് ഒരു ദോശ മാവ് പരുവത്തിൽ മിക്സ് ചെയ്യുക.ഈ മിക്സിലേക്ക് മഞ്ഞൾപ്പൊടിയും ജീരകവും ചേർത്ത് യോജിപ്പിക്കുക. ഇനി ചൂടോട് കൂടി വേവിച്ച പയറിൽ ഏലയ്ക്ക പൊടിച്ചതും ശർക്കര ചീകിയത്തും തേങ്ങാ പീരയും ചേർത്ത് നന്നായി യോജിപ്പിക്കാം. ഇനി കൈ കൊണ്ട് ഒരു ചെറിയ ബോൾ രൂപത്തിൽ മിക്സിൽ നിന്നും എടുത്ത് ഉരുട്ടിയ ശേഷം മാവിൽ മുക്കി വീണ്ടും മിക്സ് ചെയ്ത് ഓയിൽ ചൂടാക്കി ഓരോന്നായി ഇട്ടു കൊടുക്കുക. ഒരു ഭാഗം മൂക്കുമ്പോൾ തിരിച്ചിട്ടു വേവിക്കണം.
ഇതോടെ ചൂട് സുഖിയൻ റെഡി!
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here