‘ചെന്നിത്തലയെ ക്ഷണിച്ചത് കോണ്‍ഗ്രസ് മുദ്രയിലല്ല, നേരത്തെ തീരുമാനിച്ച ഉദ്ഘാടകനേക്കാള്‍ അര്‍ഹന്‍’: സുകുമാരന്‍ നായര്‍

Ramesh chennithala sukumaran nair

മന്നം ജയന്തി ആഘോഷങ്ങളുടെ പെരുന്ന എന്‍എസ്എസ് ആസ്ഥാനത്ത് ആരംഭിച്ച സമ്മേളനത്തില്‍ പങ്കെടുത്ത് രമേശ് ചെന്നിത്തല. ചെന്നിത്തലയെ ക്ഷണിച്ചത് കോണ്‍ഗ്രസ് മുദ്രയിലല്ലെന്നും ചെന്നിത്തലയുടെ രാഷ്ട്രീയം കൊണ്ട് എന്തെങ്കിലും നേട്ടം ഉണ്ടാക്കാന്‍ ആഗ്രഹമില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

Also Read : ‘കെഎഫ്‌സിക്കെതിരായ വി ഡി സതീശന്റെ ആരോപണം; ആക്ഷേപം അടിസ്ഥാനരഹിതം, തെളിയിക്കാന്‍ തെളിവുകള്‍ കൊണ്ടുവരട്ടെ’: ഡോ തോമസ് ഐസക്

എല്ലാ നായന്മാര്‍ക്കും അവരുടെ ഇഷ്ടമുള്ള രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ അനുവാദമുണ്ട്. രമേശ് ചെന്നിത്തല കളിച്ചു വളര്‍ന്ന മണ്ണാണ് എന്‍എസ്എസ് എന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. നേരത്തെ തീരുമാനിച്ച ഉദ്ഘാടകനേക്കാള്‍ അര്‍ഹന്‍ ആണ് ചെന്നിത്തലയെന്നും രമേശ് ചെന്നിത്തലയെ പുകഴ്ത്തി സുകുമാരന്‍ നായര്‍

നായര്‍ സര്‍വീസ് സൊസൈറ്റിയില്‍ ഒരു നായര്‍ വരുന്നത് ആണ് പ്രശ്‌നം.മറ്റ് സമുദായിക സംഘടനകളില്‍ അവരുടെ ആളുകള്‍ വരുന്നത് ചര്‍ച്ച ചെയ്യുന്നില്ല. ചെന്നിത്തലയെ വിളിച്ചത് കോണ്‍ഗ്രസ് നേതാവായി അല്ല. രാഷ്ട്രീയ നേട്ടം ഉണ്ടാക്കാന്‍ വേണ്ടി അല്ല വിളിച്ചത്. അത്തരം ധാരണ ഉള്ളവര്‍ അത് മാറ്റണമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News