ക്ഷേത്രത്തില്‍ ഉടുപ്പ് ധരിക്കുന്ന വിഷയം; ആചാരങ്ങളില്‍ മാറ്റം വരുത്തേണ്ട എന്നതാണ് എന്‍ എസ് എസ് തീരുമാനം: സുകുമാരന്‍ നായര്‍

ക്ഷേത്രത്തില്‍ ഉടുപ്പ് ധരിക്കുന്ന വിഷയത്തില്‍ പ്രതികരണവുമായി ജി സുകുമാരന്‍ നായര്‍. ക്ഷേത്രത്തില്‍ ഉടുപ്പ് ധരിക്കുന്ന വിഷയത്തില്‍ ഇത്തരം വ്യാഖ്യാനങ്ങള്‍ ഹിന്ദുവിന്റെ കാര്യത്തില്‍ മാത്രമെ ഉള്ളു. കാലാകാലങ്ങളില്‍ നിലനില്‍ക്കുന്ന ആചാരങ്ങളെ മാറ്റിമറിക്കാന്‍ ശ്രമിക്കരുത്.

ഓരോ ക്ഷേത്രങ്ങളുടെയും ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ചു മുന്നോട്ടു പോകാന്‍ ഹൈന്ദവ സമുദായത്തിന് അവകാശമുണ്ട്. ഹിന്ദുവിന്റെ കാര്യം ഏതെലും ഒരു കൂട്ടര്‍ മാത്രം ആണോ തീരുമാനിക്കുന്നതെന്നും അവരുടെ ക്ഷേത്രത്തില്‍ ഷര്‍ട്ട് ഇടുന്നതിനെ എതിര്‍ക്കുന്നില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

Also Read : ‘ചെന്നിത്തലയെ ക്ഷണിച്ചത് കോണ്‍ഗ്രസ് മുദ്രയിലല്ല, നേരത്തെ തീരുമാനിച്ച ഉദ്ഘാടകനേക്കാള്‍ അര്‍ഹന്‍’: സുകുമാരന്‍ നായര്‍

കാലങ്ങളായി നിലനില്‍ക്കുന്ന ആചാരം മാറ്റണം എന്ന് പറയാന്‍ ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി ആരാണെന്നും മുഖ്യമന്ത്രി അതിനെ പിന്തുണക്കാന്‍ പാടില്ലായിരുന്നു എന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ഓരോ ക്ഷേത്രത്തിനും ഓരോ വിശ്വാസം ഉണ്ട്.

ഓരോ ക്ഷേത്രത്തിന്റെയും ആചാരം അനുസരിച്ചു പോകാന്‍ ഉള്ള സ്വാതന്ത്ര്യം ഹിന്ദുക്കള്‍ക്ക് ഉണ്ട്. പുരോഗമനം വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടത്തിയ ആളാണ് മന്നം. ഇതിനൊക്കെ ചാതുര്‍വര്‍ണ്യം നിരത്തി വെക്കേണ്ട കാര്യം ഇല്ല. ഉടുപ്പ് ഇടേണ്ട സ്ഥലത്ത് അത് ഇടണം, വേണ്ടാത്തിടത്ത് വേണ്ടെന്നും ഹിന്ദുവിന് മാത്രം ചിലത് പാടില്ല എന്ന നിലപാട് രാജ്യത്ത് അംഗീകരിക്കാന്‍ പാടില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News