റുബിക്‌സ് ക്യൂബിനെ ഏറെ സ്‌നേഹിച്ച സുലൈമാന്‍ ദാവൂദ്; ടൈറ്റന്‍ യാത്രയ്ക്കും അവന്‍ ഒരെണ്ണം കരുതിയിരുന്നു

ടൈറ്റാനികിന്റെ അവശിഷ്ടം കാണാനുള്ള യാത്രയ്ക്കിടെ കൊല്ലപ്പെട്ട പത്തൊന്‍പതുകാരന്‍ സുലൈമാന്‍ ദാവൂത് റുബിക്‌സ് ക്യൂബിനെ ഏറെ സ്‌നേഹിച്ചിരുന്നു. പോകുന്ന ഇടങ്ങളിലെല്ലാം സുലൈമാന്‍ റുബിക്‌സ് ക്യൂബ് കൊണ്ടുപോകുമായിരുന്നുവെന്ന് സുലൈമാന്റെ മാതാവ് ക്രിസ്റ്റീന്‍ ദാവൂദ് പറഞ്ഞു. കടലിന്റെ ആഴത്തട്ടില്‍ റുബിക്‌സ് ക്യൂബ് പൂര്‍ത്തിയാക്കി ലോക റെക്കോര്‍ഡ് സ്വന്തമാക്കുകയായിരുന്നു സുലൈമാന്റെ ലക്ഷ്യം. റുബിക്‌സ് ക്യൂബ് റെക്കോര്‍ഡ് സ്വന്തമാക്കാനുള്ള ശ്രമത്തെക്കുറിച്ച് സുലൈമാന്‍ ഗിന്നസ് അധികൃതരോട് സംസാരിച്ചിരുന്നതായും ക്രിസ്റ്റീന്‍ പറഞ്ഞു.

Also Read- ‘അവന്‍ ഭയന്നിരുന്നു; ടൈറ്റന്‍ യാത്രയ്ക്ക് തയ്യാറായത് പിതാവിനെ സന്തോഷിപ്പിക്കാന്‍’; നോവായി 19കാരന്‍ സുലൈമാന്‍ ദാവൂദ്

മകന്‍ ലോക റെക്കോര്‍ഡ് സ്വന്തമാക്കുന്നത് പകര്‍ത്താന്‍ ഷഹ്‌സാദ് ക്യാമറ കരുതിയിരുന്ന കാര്യവും ക്രിസ്റ്റീന്‍ വെളിപ്പെടുത്തി. കടലില്‍ 3,700 മീറ്റര്‍ താഴെവെച്ച് റുബിക്‌സ് ക്യൂബ് പൂര്‍ത്തിയാക്കുന്നതിന്റെ ആകാംക്ഷയിലായിരുന്നു സുലൈമാന്‍. അവനോടുള്ള ആദരസൂചകമായി അവന്റെ ആഗ്രഹം സാധ്യമാക്കാന്‍ ശ്രമിക്കും. ഭര്‍ത്താവിന്റെ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ക്രിസ്റ്റീന്‍ കൂട്ടിച്ചേര്‍ത്തു.

Also Read- ഭാര്യയുമായി വിവാഹേതര ബന്ധമെന്ന് സംശയം; സുഹൃത്തിന്റെ കഴുത്ത് മുറിച്ച് രക്തം കുടിച്ച് യുവാവ്; അറസ്റ്റ്

ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ ആഴക്കടലിലേക്ക് പോയ മുങ്ങിക്കപ്പല്‍ തകര്‍ന്ന് സുലൈമാന്‍ ദാവൂദ് ഉള്‍പ്പെടെ അഞ്ച് പേരാണ് മരിച്ചത്. ഗ്ലാസ്ഗോയിലെ സ്ട്രാത്ക്ലൈഡ് സര്‍വകലാശാലയിലെ ബിസിനസ് സ്‌കൂളില്‍ ആദ്യവര്‍ഷ വിദ്യാര്‍ഥിയായിരുന്നു സുലൈമാന്‍. ടൈറ്റന്‍ യാത്രയ്ക്ക് സുലൈമാന്‍ മാനസികമായി തയ്യാറായിരുന്നില്ലെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തേ പുറത്തുവന്നിരുന്നു. ഫാദേഴ്‌സ് ഡേ ആയതിനാല്‍ പിതാവിനെ സന്തോഷിപ്പിക്കാനാണ് സുലൈമാന്‍ ടൈറ്റന്‍ സമുദ്രപേടകത്തില്‍ കയറുന്നതെന്നും ഒരു ബന്ധു വെളിപ്പെടുത്തിരുന്നു.

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ സമുദ്രോപരിതലത്തില്‍നിന്ന് നാലു കിലോമീറ്റര്‍ താഴെയാണ് ടൈറ്റന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇതോടെ പേകടത്തിലുണ്ടായിരുന്ന അഞ്ച് യാത്രക്കാരും മരിച്ചതായി പേടകത്തിന്റെ ഉടമകളായ ഓഷന്‍ ഗേറ്റ് എക്സ്പെഡിഷന്‍സ് കമ്പനി സ്ഥിരീകരിക്കുകയായിരുന്നു. സുലൈമാനും പിതാവ് ഷഹ്സാദയ്ക്കും പുറമേ ദുബായിലെ ബ്രിട്ടിഷ് വ്യവസായിയും ആക്ഷന്‍ ഏവിയേഷന്‍ കമ്പനിയുടെ ചെയര്‍മാനുമായ ഹാമിഷ് ഹാര്‍ഡിങ്, പേടകത്തിന്റെ പൈലറ്റ് ഫ്രഞ്ച് പൗരന്‍ പോള്‍ ഹെന്റി നാര്‍സലേ, ഓഷന്‍ ഗേറ്റ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ സ്റ്റോക്ടന്‍ റഷ് എന്നിവരാണ് പേടകത്തിലുണ്ടായിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News